മിതാലിയെ ഓപ്പണിംഗിനിറക്കിയത് തന്റെ തന്ത്രം: ഹര്‍മന്‍പ്രീത് കൗര്‍..!!

വെറ്ററന്‍ താരം മിതാലി രാജിനെ പുകഴ്ത്തി ഇന്ത്യന്‍ നായിക ഹര്‍മന്‍ പ്രീത് കൗര്‍. മിതാലി ടീമിന്റെ അവിഭാജ്യഘടകമാണെന്ന് ഹര്‍മന്‍ പറഞ്ഞു. ‘മിതാലി മികച്ച താരമാണ്. പ്രത്യേകരീതിയിലാണ് അവര്‍ കളിയെ സമീപിക്കുന്നത്. പാക്കിസ്താന്റെ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മികച്ചതാണ്. മിതാലിയാവട്ടെ സ്പിന്നിനെ നല്ല രീതിയില്‍ കളിക്കും അതുകൊണ്ടാണ് മിതാലിയെ ഓപ്പണിംഗിനിറക്കിയത്. ആ തന്ത്രം ഫലിച്ചു. ‘

അതേസമയം ടീം നല്‍കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുക എന്നതാണ് തന്റെ ജോലിയെന്ന് മിതാലി പ്രതികരിച്ചു. മധ്യനിരയിലും ഓപ്പണിംഗിലും കളിക്കുന്നതില്‍ ഞാന്‍ ഒരുപോലെ ഇഷ്ടപ്പെടുന്നുവെന്നും മിതാലി കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. വെറ്ററന്‍ താരം മിതാലി രാജിന്റെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് ജയം എളുപ്പമാക്കിയത്.

മിതാലി രാജും സ്മൃതി മന്ദാനയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്നൊരുക്കിയത് 73 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ്. 26 റണ്‍സെടുത്ത സ്മൃതി മന്ദാനയെ ലോങ് എന്‍ഡില്‍ ഉമൈമ സൗഹൈലാണ് പുറത്താക്കിയത്. എന്നാല്‍ ബിസ്മ നല്‍കിയ നിര്‍ണായക ബ്രേക് ത്രൂ ഉപയോഗപ്പെടുത്താന്‍ പാക്കിസ്ഥാന് കഴിഞ്ഞില്ല. അര്‍ധ സെഞ്ചുറിയുമായി മുന്‍ ക്യാപ്റ്റന്‍ കുതിച്ചപ്പോള്‍ ഇന്ത്യ ജയം മണത്തു. ജയിക്കാന്‍ പത്തു റണ്‍സുള്ളപ്പോഴാണ് മിതാലിയുടെ വിക്കറ്റ് നഷ്ടമായത്.

പിന്നീടെത്തിയ വേദ കൃഷ്ണ മൂര്‍ത്തിയ്ക്കൊപ്പം ക്യാപ്റ്റന്‍ ഹര്‍മീത് കൗറും ചേര്‍ന്നപ്പോള്‍ അവസാന ഓവറില്‍ ഇന്ത്യ അയല്‍ക്കാരുയര്‍ത്തിയ വിജയലക്ഷ്യം മറികടന്നു. പാക്കിസ്ഥാനിനായി ഡയാന ബൈഗും സന മിറും ബിസ്മയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. മറുവശത്ത് മുന്‍ ക്യാപ്റ്റന്‍ ബിസ്മ മാറൂഫും നിദ ദറും ചേര്‍ന്നൊരുക്കിയ രക്ഷാപ്രവര്‍ത്തനമാണ് പാക്കിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.നാല് ഫോറടക്കം 59 റണ്‍സെടുത്ത ബിസ്മയും രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 52 റണ്‍സെടുത്ത നിദ ദറുമാണ് പാക്കിസ്ഥാന്റെ നട്ടെല്ലായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*