#മീടൂ: ശോഭനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വമ്പന്‍ ട്വിസ്റ്റ്‌.!

ചലച്ചിത്ര ലോകത്ത് വലിയ വിപ്ലവങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി വെച്ച മീടൂ ഹാഷ് ടാഗുമായെത്തിയ ശോഭനയുടെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ ട്വിസ്റ്റ്‌.  മീടു എന്ന ഹാഷ്ടാഗ് മാത്രം പങ്കു വച്ചുള്ള പോസ്റ്റാണ് ശോഭന ആദ്യം പങ്കുവെച്ചത്. എന്നാൽ സാമൂഹ്യമാധ്യമങ്ങളില്‍ ഈ വിഷയം ചര്‍ച്ചയായതോടെ താരം പോസ്റ്റ്‌ പിന്‍വലിക്കുകയായിരുന്നു.

എന്നാല്‍, മലയാള സിനിമയിലെ മികച്ച നടിയും നര്‍ത്തകിയുമായ ശോഭന പോസ്റ്റ് പിന്‍വലിച്ചതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമായിരുന്നില്ല.  പോസ്റ്റ്‌ ഷെയര്‍ ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്.  ഇതോടെ പോസ്റ്റ്‌ പിന്‍വലിച്ച താരം അല്‍പസമയത്തിനകം അടുത്ത പോസ്റ്റുമായി രംഗത്തെത്തുകയായിരുന്നു. മീ ടൂ ക്യാമ്പയിനില്‍ വെളിപ്പെടുത്തല്‍ നടത്തിയവരെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു ശോഭനയുടെ രണ്ടാമത്തെ പോസ്റ്റ്‌.

ഏതെങ്കിലും വിധത്തിലുള്ള ലൈംഗിക പീഡനത്തിന് വിധേയരാക്കപ്പെട്ടതിന് ശേഷം വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്കൊപ്പമാണ് താനെന്നും തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാകാനുള്ള ഒരു ചുവട് വെയ്പ്പാണ് ഇതെന്നും നടി ഫേസ്ബുക്കില്‍ വിശദമാക്കി.  ആദ്യമിട്ട പോസ്റ്റ്‌ ആരെയോ ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നുവെന്നും പണി പാളിയപ്പോള്‍ പോസ്റ്റ്‌ പിന്‍വലിച്ചതാണെന്നുമുള്ള തരത്തിലാണ് പുതിയ പോസ്റ്റിന് താഴെ വരുന്ന കമന്‍റുകളില്‍ അധികവും.

നേരത്തെ നടി മായാ എസ് കൃഷ്ണനെതിരെ ഫെയ്‌സ്ബുക്കിലൂടെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ തിയേറ്റര്‍ കലാകാരി അനന്യ രാമപ്രസാദ് മീ ടൂ പോസ്റ്റ് പിന്‍വലിച്ചിരുന്നു.  നാലാം വയസ്സില്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും അതൊരു പീഡനമായിരുന്നെന്ന് തിരിച്ചറിയാന്‍ നീണ്ട 17 വര്‍ഷങ്ങളെടുത്തുവെന്നും നടി പാര്‍വ്വതി നടത്തിയ വെളിപ്പെടുത്തലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*