മഞ്ഞപ്പടയ്ക്കിന്ന് ജയിച്ചേ തീരു; ബ്ലാസ്റ്റേഴ്‌സും ചെന്നൈയിന്‍ എഫ്.സിയും നേര്‍ക്കുനേര്‍..!!

ഐ.എസ്.എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിന്‍ എഫ്.സിയും ഇന്ന് നേര്‍ക്കുനേര്‍. തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ ഏറ്റു വാങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ ജയം അനിവാര്യമാണ്. ഇന്ന് തോറ്റാല്‍ നിലവിലെ ചാന്പ്യന്‍മാരുടെ പ്ലേ ഓഫ് സാധ്യത ഏറക്കുറെ അവസാനിക്കും. ഏഴരയ്ക്ക് ചെന്നൈയിലാണ് മത്സരം.

ചെന്നൈയിലെ ജയം പ്ലേ ഓഫ് സ്‌പോട്ടിനായുള്ള എടികെയുമായുള്ള ബലാബലത്തിനു ശക്തി പകരും. അവസാന മിനുട്ടുകളിലായിരുന്നു ജയിക്കാവുന്ന പല മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് കൈവിട്ടത്. നോര്‍ത്ത് ഈസ്റ്റിനെതിരെ ഒരു ഗോളിന് മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്‌സ്, ഇഞ്ചുറിടൈമില്‍ വഴങ്ങിയത് രണ്ടു ഗോളുകളാണ്. മൊത്തം പത്തുഗോളടിച്ച ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് ആകെ പന്ത്രണ്ട് ഗോളാണ്. ഓരോ കളിയിലും വ്യത്യസ്ത താരങ്ങളെ പരീക്ഷിക്കുന്ന ഡേവിഡ് ജയിംസിന്റെ തന്ത്രങ്ങളും ഫലം കാണാത്തത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകുന്നു. ഏഴു മത്സരങ്ങളിലായി ജയമില്ലാതെ വലയുന്ന മഞ്ഞപ്പടയ്ക്ക് ചെന്നൈയിലെ മൂന്നു പോയന്റ് അത്യാവശ്യമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*