മദ്യലഹരിയില്‍ യുവാവ് 18 വാഹനങ്ങള്‍ക്ക് തീയിട്ടു; ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്…

മദ്യപിച്ച് ലക്ക് കെട്ട് 18 വാഹനങ്ങള്‍ക്ക് യുവാവ് തീയിട്ടു. ഡല്‍ഹിയിലാണ് സംഭവം ഉണ്ടായത്. മദ്യലഹരിയില്‍ വാഹനങ്ങള്‍ ചുട്ട് നശിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ മദന്‍ഗിരിലാണ് സംഭവം ഉണ്ടായത്.

ഇന്ധന പൈപ്പ് തുറന്നശേഷം വാഹനങ്ങള്‍ യുവാവ് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഇന്ധനം ഒഴുകിയ എട്ട് മോട്ടര്‍ബൈക്കുകള്‍ യുവാവ് തീപ്പെട്ടി ഉപയോഗിച്ച് തീ കൊളുത്തി നശിപ്പിക്കുകയായിരുന്നു. ബൈക്കുകള്‍ക്കടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലും തീപടര്‍ന്നു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എട്ട് ഇരുചക്ര വാഹനങ്ങളും രണ്ട് കാറും പൂര്‍ണമായും കത്തി നശിച്ചു. ആറ് മോട്ടോര്‍സൈക്കിളുകളും രണ്ട് കാറുകളും ഭാഗികമായി കത്തി നശിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*