മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് രഹ്ന ഫാത്തിമ..!!

ശബരിമല ദർശനത്തിന്റെ പേരിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ. താൻ വിശ്വാസിയാണെന്നും തത്ത്വമസിയിൽ വിശ്വസിക്കുന്നുവെന്നും രഹ്ന വ്യക്തമാക്കി.  മുസ്ലീം ആചാര പ്രകാരം ജീവിക്കുന്ന വ്യക്തിയല്ലെന്നും അയ്യപ്പ വേഷം ധരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് തെറ്റാണെന്ന് കരുതുന്നില്ലെന്നും രഹ്ന പറഞ്ഞു.

എന്നാല്‍, നിങ്ങളുടെ വിശ്വാസം മറ്റൊരു വിശ്വാസിയുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തരുതെന്നും കോടതി പറഞ്ഞു. രഹ്ന ഫാത്തിമ വിശ്വാസിയാണോ എന്ന് ഹൈക്കോടതി ചോദിച്ചു. മുൻ കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജാമ്യാപേക്ഷ വിധി പറയാൻ ഹൈക്കോടതി മാറ്റി.

ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പമാണ് രഹ്ന ശബരിമല കയറാന്‍ ശ്രമിച്ചത്. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നടപന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് രഹ്നയ്ക്കെതിരെ പൊലീസ് കേസെടുത്തത്. പൊലീസ് യൂണിഫോം മാധ്യമ പ്രവർത്തകയ്ക്ക് നൽകി എന്നതിന്റെ പേരിൽ ഐജി ശ്രീജിത്തിനെതിരെ ആരോപണവും ഉയർന്നു. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് രാധാകൃഷ്ണമേനോന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*