ലോക കപ്പ്,ഖത്തറിനേ സഹായിക്കാൻ കിടിലൻ ഓഫറുമായി ഇറാൻ…!

ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ സഹകരിക്കാതെയും സഹായിക്കാതെയും നെറ്റി ചുളിച്ച് അറബ് സഖ്യം നില്ക്കുന്നു. ഈ സാഹചര്യത്തിൽ ഖത്തറിനു എല്ലാ സഹായവും ഒരുക്കി ഇറാൻ രംഗത്ത്. എല്ലാ രാജ്യങ്ങളിലേ ടീമുകൾക്കും 7 സ്റ്റാർ നക്ഷത്ര താമസം ഒരുക്കും. ഓരോ രാജ്യക്കാർക്കും സൗജന്യമായി വിസയും യാത്രാ ടികറ്റും നല്കും. ഖത്തറിലാണ്‌ ലോക കപ്പ് എങ്കിലും അഥിതികൾ എല്ലാം ഇറാനിൽ താമസിക്കട്ടേ എന്നാണ്‌ സഹായം നല്കുന്ന ഇറാൻ പറയുന്നത്.

ടീമുകള്‍ക്ക് താമസത്തിനും മറ്റുമുള്ള സൗകര്യം തങ്ങള്‍ ഒരുക്കാമെന്നാണ് ഇറാന്റെ വാഗ്ദാനം. ഇതിന് വേണ്ടി പ്രത്യേക പദ്ധതിയും ഇറാന്‍ തയ്യാറാക്കി ഖത്തറിന് സമര്‍പ്പിച്ചു. ഖത്തറിന് ഇറാന്‍ ബന്ധമുണ്ടെന്നാരോപിച്ചാണ് സൗദി സഖ്യം ഖത്തറിനെതിരെ കഴിഞ്ഞവര്‍ഷം ഉപരോധം ചുമത്തിയത്. ഇറാന്റെ വാഗ്ദാനം ഖത്തര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. മല്‍സരങ്ങള്‍ ഖത്തറില്‍ തന്നെ നടക്കും. എന്നാല്‍ താരങ്ങള്‍ ഇറാനില്‍ താമസിക്കട്ടെ. ഖത്തറില്‍ എത്തുന്ന താരങ്ങള്‍ക്കും വിഐപികള്‍ക്കും താമസ സൗകര്യം ഒരുക്കാന്‍ ഇറാന്‍ തയ്യാറാണെന്നാണ് വാഗ്ദാനം. ലോകകപ്പ് ടൂര്‍ണമെന്റ് എങ്ങനെ നടത്താമെന്ന് ഖത്തര്‍ പദ്ധതി തയ്യാറാക്കി വരികയാണ്. ഈ സാഹചര്യത്തിലാണ് ഇറാന്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇറാനില്‍ നിന്ന് പ്രത്യേക വിമാന സര്‍വീസ് താരങ്ങള്‍ക്ക് മാത്രമായി ദോഹയിലേക്ക് നടത്താമെന്നും ഇറാന്‍ സമര്‍പ്പിച്ച പദ്ധതിയില്‍ പറയുന്നു. ഫിഫയുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് മുഖ്യ സംഘാടകന്‍ ഹസന്‍ തവാദി എഎഫ്പിയോട് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*