ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഈ ചിട്ടകള്‍ നിര്‍ബന്ധമായും പാലിക്കണം..!!

ക്ഷേത്രദര്‍ശനം പുണ്യപ്രവൃത്തിയാണ്. നമ്മുടെ മനസിലെ ഈശ്വരനുമായി അടുപ്പിയ്ക്കുന്ന ഒരു സന്ദര്‍ഭം. ഓരോ കാര്യങ്ങള്‍ക്കും ഓരോ ചിട്ടകളുള്ളതുപോലെ ക്ഷേത്രദര്‍ശനത്തിന്റെ കാര്യത്തിലും ഇത്തരം ചിട്ടകള്‍ പ്രധാനമാണ്. ഇവ തെറ്റിയ്ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം വരുത്തിവയ്ക്കുകയും ചെയ്യും. ക്ഷേത്രപ്രദര്‍ക്ഷിണം ഏറെ പ്രധാനമാണ്. 21 പ്രദക്ഷിണമാണ് ഏറ്റവും ഉത്തരം.

ഇതിനു തുല്യമായി വരും 3 പ്രദക്ഷിണം. ഗണപതിയ്ക്ക് ഒരു പ്രദക്ഷിണം, ഭദ്രകാളിയ്ക്ക് 2 പ്രദക്ഷിണം, മഹാദേവനു 3 പ്രദക്ഷിണം, മഹാവിഷ്ണുവിനു 4, അയ്യപ്പന് 5, സുബ്രഹ്മണ്യന് 6, ദുര്‍ഗയ്ക്ക 7 എന്നിങ്ങനെയാണ് കണക്ക്. മഹാദേവനു പ്രദക്ഷിണം വയ്ക്കുമ്ബോള്‍ ഓവ് മുറിച്ചു കടക്കരുത്. നവഗ്രഹങ്ങള്‍ക്ക് എല്ലാവര്‍ക്കു കൂടി 9 പ്രദക്ഷിണം വേണം. പ്രദക്ഷിണം വയ്ക്കുമ്ബോള്‍ ബലിക്കല്ലു സ്പര്‍ശനം പാടില്ല. അരയാല്‍ പ്രദക്ഷിണം പുണ്യം നല്‍കും. 7 തവണ പ്രദക്ഷിണമാണ് അത്യുത്തണം.

രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനം ഉച്ചയ്ക്ക അഭീഷ്ടസിദ്ധി, വൈകീട്ടു സര്‍വപാപ പരിഹാരം എന്നതാണ് ഫലം. ക്ഷേത്രത്തില്‍ പുരുഷന്മാര്‍ക്കു സാഷ്ടാംഗ നമസ്കാരം പ്രധാനം. സ്ത്രീകള്‍ പഞ്ചാംഗ നമസ്കാരമാണ് ചെയ്യേണ്ടത്. അതായത് കഴുത്തു മുതല്‍ മുട്ടുവരെ നിലത്തു സ്പര്‍ശിയ്ക്കരുത്. കൊടിമരമുള്ള ക്ഷേത്രങ്ങളില്‍ ഇതിനു ചുവട്ടില്‍ മാത്രമേ നമസ്കരിക്കാവൂ. തെക്കും വടക്കും നോക്കിയിരിയ്ക്കുന്ന ക്ഷേത്രങ്ങളില്‍ സാഷ്ടാംഗ നമസ്കാരങ്ങള്‍ പാടില്ല. പുരുഷന്മാര്‍ക്കു ശയനപ്രദക്ഷിണം പ്രധാനം. ഈറനുടുത്താണ് ഇത് ഏറെ നല്ലത്. സ്ത്രീകള്‍ ഒറ്റയടി പ്രദക്ഷിണമേ ചെയ്യാവൂ, ഇവരുടെ ശരീരപ്രകൃതിയ്ക്കനുസൃതമായാണ് ഇതു ചെയ്യുന്നത്.

മരണ കാരണമുള്ള പുലയെങ്കില്‍ 16 ദിവസം കഴിഞ്ഞേ ക്ഷേത്രദര്‍ശനം പാടൂ, പ്രസവം കാരണമെങ്കില്‍ 11 ദിവസം. അതുപോലെ പ്രസവശേഷം അമ്മയും കുഞ്ഞും ചോറൂണിനായി മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിയ്ക്കാവുയെന്നാണ് കണക്ക്. അതുവരെ ക്ഷേത്രദര്‍ശനം പാടില്ല. നടയ്ക്കു നേരെ നിന്നു തൊഴരുത്. വശത്തേയ്ക്കു നിന്ന് നടയ്ക്കു നേരെ നോക്കിയാണ് തൊഴേണ്ടത്. പൂജയ്ക്കു നടയച്ച സമയമെങ്കില്‍ നട തുറന്ന ശേഷം മാത്രം ക്ഷേത്രത്തില്‍ നിന്നും തിരിച്ചു പോരുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*