കൊഞ്ചു ബിരിയാണി കഴിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം.

കൊഞ്ച് ബിരാണി കഴിച്ച അദ്ധ്യാപിക മരിച്ചു. മയ്യനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ യുപി വിഭാഗം മലയാളം അധ്യാപിക പറവൂര്‍ സ്വദേശിനി ബിന്ദു(46)വാണ് മരിച്ചത്.സഹപ്രവര്‍ത്തക കൊണ്ടുവന്ന ബിരിയാണി കഴിച്ച ബിന്ദുവിന്റെ ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിക്കുകയും ശ്വാസ തടസം നേരിടുകയും ചെയ്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം മയ്യനാട് ഹയർസെക്കണ്ടറി സ്കൂളിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ചു. ബിനോയ് ബാലകൃഷ്ണൻ ആണ് ഭർത്താവ്. ഹയർസെക്കണ്ടി വിദ്യാർഥിനി ബിന്ദ്യ മകളാണ്.മുമ്പും ചെമ്മീൻ വിഭവങ്ങൾ കഴിച്ച് മരണം ഉണ്ടായിട്ടുണ്ട്. ചെമ്മീൻ പ്രിയപ്പെട്ട ഭക്ഷണം ആക്കിയ എല്ലാവരും ഇപ്പോൾ ഞടുക്കത്തിലാണ്‌.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*