കൊല്ലം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് ആറുകിലോ കഞ്ചാവ് പിടിച്ചെടുത്തു..!!

റെയില്‍വേ സ്റ്റേഷനിലും പരിസരത്ത് നിന്നുമായി വ്യത്യസ്ത സംഭവങ്ങളില്‍ ആറ് കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്ക് കൊല്ലം റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഒരാള്‍ കഞ്ചാവുമായി എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം എത്തിയപ്പോള്‍ നാലര കിലോ കഞ്ചാവ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്നുപോയ ആളെ പിടികൂടാനായില്ല.

കഞ്ചാവ് എക്‌സൈസുകാര്‍ ഏറ്റെടുത്തു. ഒരു മണിക്കൂറിന് ശേഷം റെയില്‍വേ സ്‌റ്റേഷന് പുറത്ത് ക്ഷേത്രത്തിന് മുന്നില്‍ വച്ചാണ് ഒന്നര കിലോ കഞ്ചാവ് പിടിച്ചത്. ഈ കേസിലാണ് പ്രവീണ്‍ പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍, ഉദ്യോഗസ്ഥരായ വിധുകുമാര്‍, ബ്രിജേഷ്, എസ്. ലാല്‍,ശരത്, അഖില്‍, വിഷ്ണു രാജ് എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് വേട്ട നടത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*