കോടതി വിധി നടപ്പിലാക്കാൻ സമ്മതിക്കുന്നില്ല; സംസ്ഥാന സർക്കാർ സുപ്രിം കോടതിയിലേക്ക്..!!

കോടതി വിധിയുണ്ടായിട്ടും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വിധി നടപ്പാക്കുന്നതിൽ പൊലീസ് നേരിടുന്ന ബുദ്ധിമുട്ട് സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ അറിയിക്കും. ഇതിനായുള്ള അപേക്ഷ രണ്ടു ദിവസത്തിനേകം ഫയൽ ചെയ്‌തേക്കുമെന്നാണ് സൂചന. സംസ്ഥാന ചീഫ് സെക്രട്ടറിയാവും അപേക്ഷ നൽകുക. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച വിധി നടപ്പാക്കുന്നതിന് വലതുപക്ഷ സംഘടനകൾ തടസം നിൽക്കുന്നുവെന്നാണ് സർക്കാർ നിലപാട്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കി വിധി നടപ്പാക്കുന്നതു തടയുകയാണ് വലതുപക്ഷ സംഘടനകൾ ചെയ്യുന്നത്. ഈ സാഹചര്യം കോടതിയെ അറിയിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

ഇതിനായി അഭിഭാഷകരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. പൊലീസ് വിധി നടപ്പാക്കുന്നതിനു മാർഗ നിർദേശം തേടി സുപ്രിം കോടതിയെ സമീപിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത്തരമൊരു ആലോചനയില്ലെന്നാണ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ വ്യക്തമാക്കിയത്. യുവതീ പ്രവേശന വിധിക്കു ശേഷം ശബരിമലയിലെ തൽസ്ഥിതി കോടതിയെ അറിയിക്കാൻ നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പിൻവാങ്ങുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*