കെവിന്‍ വധം ദുരഭിമാനക്കൊല തന്നെ; ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി..!!

കെവിന്‍ വധം ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. പ്രോസിക്യൂഷന്‍ വാദങ്ങള്‍ മുഴുവനും അംഗീകരിച്ചാണ് കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിലയിരുത്തിയത്. കേസില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

നേരത്തെ വിചാരണ ആരംഭിച്ച കേസില്‍ ഇനി ക്രോസ് വിസ്താരം ഉള്‍പ്പെടെ പൂര്‍ത്തിയാകാനുണ്ട്. ആറുമാസത്തിനകം ഇതെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. 2018 മെയ് 27-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചദിവസം നീനുവിന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.  നീനുവിനെ കെവിന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകം. നീനുവിന്റെ അച്ഛനും സഹോദരനും അവരുടെ സുഹൃത്തുക്കളുമാണ് കേസിലെ പ്രതികള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*