അടിതെറ്റി കൊമ്പന്‍മാര്‍; അനസ് ഇറങ്ങിയിട്ടും രക്ഷയില്ല; ബ്ളാസ്റ്റേഴ്സിന് വീണ്ടു തോല്‍വി..!!

ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. സ്വന്തം കാണികള്‍ക്കു മുന്‍പില്‍ വച്ച്‌ നടന്ന കളിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എഫ്.സി. ഗോവ കേരള ബ്ളാസ്റ്റേഴ്സിനെ തോല്‍പ്പിച്ചു. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

കളിയുടെ ആദ്യ പകുതിയില്‍ ഫെറാന്‍ കൊറോമിനാസ് നല്‍കിയ ഇരട്ട പ്രഹരത്തില്‍ നിന്ന് കര കയറാന്‍ ബ്ളാസ്റ്റേഴ്സിനായില്ല. 11,​ 45+2,​ മിനിറ്റുകളിലായിരുന്നു ഫെറാന്റെ ഗോളുകള്‍. മന്‍വിര്‍ സിംഗിന്റെ 67ാം മിനിറ്റിലെ മൂന്നാം ഗോളോടെ ഗോവ വിജയം ഉറപ്പിച്ചു. ബ്ളാസ്റ്റേഴ്സിനായി നിക്കോള കിര്‍ക്മാരെവിച്ച്‌ അശ്വാസ ഗോള്‍ നേടി.

മലയാളി ഡിഫെന്‍ഡര്‍ അനസ് എടത്തൊടിക അദ്യമായി ആദ്യ പതിനൊന്നില്‍ ഇടം നേടിയ കളിയില്‍ അ‌ഞ്ച് മാറ്റങ്ങള്‍ മാനേജര്‍ ഡേവിഡ് ജയിംസ് വരുത്തിയിരുന്നു. ജയത്തോടെ ഏഴ് കളിയില്‍ നിന്ന് 16 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. അദ്യ കളിയില്‍ എ.ടി.കെയെ തോല്‍പ്പിച്ച ശേഷം ജയമറിയാത്ത കേരള ബ്ളാസ്റ്രേഴ്സ് ഏഴ് കളിയില്‍ നിന്ന് ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*