കാശ്മീര്‍ താഴ്‌വരയില്‍ അതിശൈത്യം; കുറഞ്ഞ താപനില മൈനസില്‍ തുടരുന്നു..!!

കാശ്മീര്‍ താഴ്‌വരയിലെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെ. ശനിയാഴ്ച വരെ താഴ്‌വരയിലെ താപനില ഇതേ രീതിയില്‍ തുടര്‍ന്നതായി സംസ്ഥാനത്തെ കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു. ‘ഇന്നു വരെ കാശ്മീര്‍ താഴ്വരയിലെ ഏറ്റവും കുറഞ്ഞ താപനില വെള്ളം തണുത്തുറയുന്നതിന് ആവശ്യമായതിലും കുറഞ്ഞ താപനിലയാണ്. വരുന്ന രണ്ടു മൂന്ന് ദിവസങ്ങളില്‍ ഈ കാലാവസ്ഥ തുടരാനാണ് സാധ്യത- കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

ശ്രീനഗറിലെ ഏറ്റവും കുറവ് താപനില 0.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. അതേ സമയം പാല്‍ഗാമിലെ താപനില മൈനസ് 4.6ഉം ഗുല്‍മാര്‍ഗിലെ താപനില മൈനസ് 2.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. താഴ്‌വരയിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ലെഹ് പട്ടണത്തിലായിരുന്നു. മൈനസ് 8.8 ഡിഗ്രി ആയിരുന്നു ലെഹിലെ ഏറ്റവും കുറഞ്ഞ താപനില. കാര്‍ഗിലില്‍ ഇത് മൈനസ് 7.6 ഡിഗ്രി ആയിരുന്നു.

അതേസമയം ജമ്മുവിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത് ബദര്‍വയിലാണ്. 2.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ബദര്‍വയിലെ കുറഞ്ഞ താപനില. നേരത്തെ, സംസ്ഥാനത്തെ ശക്തിയേറിയ മഞ്ഞുവീഴ്ച സ്‌പെഷ്യല്‍ നാച്ച്വറല്‍ കലാമിറ്റി പ്രത്യേക പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഞ്ഞുവീഴ്ചയില്‍ സംസ്ഥാത്ത് കൂടിയ തോതില്‍ കൃഷി നാശം സംഭവിച്ചിരുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*