കരിപ്പൂരില്‍ സിഐഎസ്എഫ് എസ്‌ഐയുടെ മുറിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍..!!

കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുടെ മുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയും വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്‌റുമായ വിശ്വജിത്ത് സിങിന്റെ താമസസ്ഥലത്താണ് ബീഹാര്‍ സ്വദേശി നിഷ(28)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി തന്റെ കൂടെയാണ് നിഷ താമസിക്കുന്നതെന്ന് വിശ്വജിത്ത് സിങ് പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ യുവതിയുടെ പേരും മേല്‍വിലാസവും തെളിയിക്കുന്ന രേഖകള്‍ കണ്ടെത്താന്‍ പോലിസിനായില്ല. വിശ്വജിത്ത് സിങ് താമസിക്കുന്ന ഉണ്യാലുങ്ങലിലെ സ്വകാര്യ ലോഡ്ജിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവധി കഴിഞ്ഞ് സ്വദേശത്ത് നിന്ന് ഭാര്യയുമായി വിശ്ജിത്ത് സിങ് തിങ്കളാഴ്ച രാത്രി താമസസ്ഥലത്തെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഏറെനേരം വാതിലില്‍ മുട്ടിയെങ്കിലും തുറക്കാത്തതിനാല്‍ പിന്‍ഭാഗത്തെ ജനല്‍ ചില്ല് തകര്‍ത്ത്

അകത്തു നോക്കിയപ്പോഴാണ് നിഷയെ ഇരുകൈകളിലെയും ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നു പോലിസ് പറഞ്ഞു. അഴുകി തുടങ്ങിയതിനാല്‍ ദുര്‍ഗന്ധം വന്നിരുന്നു. മുറിയില്‍ നിന്ന് കത്തിയും ബ്ലേഡും പോലിസ് കണ്ടെത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*