ജീപ്പ് കോമ്പസ് ഇനി ആകര്‍ഷക വിലയില്‍ നിങ്ങളെ അതിശയിപ്പിക്കും..?

ജീപ്പ് കോമ്പസ് ഇനി സാധാരണക്കാര്‍ക്കും സ്വന്തമാക്കാം. ഒരുലക്ഷം രൂപ വരെ വിലക്കിഴിവില്‍ ഐക്കണിക്ക് വാഹന മോഡലായ ജീപ്പ് കോംമ്പസ് ലഭിക്കും. ഡീലര്‍ഷിപ്പും നഗരവും അടിസ്ഥാനമാക്കിയാണ് വിലക്കിഴിവെന്നാണ് റിപ്പോര്‍ട്ട് ഉപഭോക്താക്കള്‍ക്ക് വിവിധ ആനുകൂല്യങ്ങളായാണ് വിലക്കിഴിവ് ലഭിക്കുക. രാജ്യത്തെ മുഴുവന്‍ ജീപ്പ് ഡീലര്‍ഷിപ്പുകളും 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് കോമ്പസില്‍ ഉറപ്പുവരുത്തും. ഇതിനുപുറമേ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് കോമ്പസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് 15,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടിന് പുറമെയാണ്.

പരമാവധി ആനുകൂല്യങ്ങള്‍ കോമ്പസിന്റെ ഡീസല്‍ വകഭേദങ്ങള്‍ക്കാണ് ലഭിക്കുക. പെട്രോള്‍ മോഡലുകളുടെ ഓട്ടോമാറ്റിക് പതിപ്പില്‍ മാത്രമെ വിലക്കിഴിവ് ലഭിക്കുകയുള്ളു. ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംമ്പസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംമ്പസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് വാഹനത്തിന്റെ ഹൃദയം. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 162 എച്ച്.പി വരെ കരുത്തും 250 എന്‍.എം വരെ ടോര്‍ക്കും പെട്രോള്‍ എന്‍ജിന്‍ സൃഷ്ടിക്കും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കി.മിയും പെട്രോളിനു 17.1 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എ.ബി.എസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടി.സി.എസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്. 15.42 ലക്ഷം മുതല്‍ 22.92 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്സ്ഷോറൂം വില.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*