ജമ്മു കാശ്മീരിനെ പാക്കിസ്ഥാന് ആവശ്യമില്ല; ഇന്ത്യയ്ക്കും നല്‍കരുത്: അഫ്രീദി..!!

കശ്മീരിനെ ഒരു സ്വതന്ത്ര രാജ്യമാക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കശ്മീരിനെ പാക്കിസ്ഥാന് ആവശ്യമില്ലെന്നും അതുപോലെ ഇന്ത്യയ്ക്കും നല്‍കരുതെന്നും താരം ആവശ്യപ്പെട്ടു.

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഉപദേശവുമായാണ് അഫ്രീദി രംഗത്തെത്തിയത്. പാക്കിസ്ഥാന്റെ കൈവശമുള്ള നാല് പ്രവിശ്യകള്‍ തന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ പാക്കിസ്ഥാന് ആവശ്യമില്ലെന്നാണ് അഫ്രീദിയുടെ വാദം.

രാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്തുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടുവെന്നും വിഘടന വാദികളില്‍ നിന്നു രാജ്യത്തെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞ താരം കശ്മീരില്‍ ജനങ്ങള്‍ മരിക്കുന്നതു കാണുമ്പോള്‍ വേദനയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ വിഷയത്തില്‍ നേരത്തേയും പ്രതികരണമായി അഫ്രീദി രംഗത്തെത്തിയിരുന്നു. നിരപരാധികള്‍ക്കു നേരെ വെടിയുതിര്‍ക്കുന്നതിനെതിരേയും വിഷയത്തില്‍ യു.എന്‍ ഇടപെടാത്തതിനെയും രൂക്ഷവിമര്‍ശനമാണ് താരം നടത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*