ജമ്മു കാശ്മീരിൽ പി.ഡി.പിയും നാഷണൽ കോൺഗ്രസും ഒന്നിക്കുന്നു..!!

ജമ്മു കാശ്മീരിൽ ബദ്ധ വൈരികളായിരുന്ന പി.ഡി.പിയും നാഷണൽ കോൺഫറൻസും സഖ്യം ചേർന്ന് ഭരണം പിടിക്കാനായി ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. പി.ഡി.പി എം.എൽ.എമാരെ സ്വാധീനിക്കാൻ ബി.ജെ.പി. നടത്തുന്ന ശ്രമങ്ങളെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ ഒന്നിച്ച് സർക്കാർ രൂപീകരിക്കാൻ ഉള്ള തീരുമാനമെന്നും പറയപ്പെടുന്നു. ജമ്മു കശ്മീർ നിയമസഭയിൽ നിലവിൽ പി.ഡി.പിക്ക് 28ഉം നാഷണൽ കോൺഫറൻസിന് 15ഉം കോൺഗ്രസിന് 12ഉം എം.എൽ.എമാരാണുള്ളത്. മൂന്നു പാർട്ടികളും സഖ്യം ചേരുകയാണെങ്കിൽ സർക്കാർ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷത്തിനുള്ള 44 എന്ന സംഖ്യ എളുപ്പത്തിൽ മറികടക്കാനാകും. സ്ഥിരംശത്രുക്കളാണ് പി.ഡി.പിയും നാഷണൽ കോൺഗ്രസും. ഇവർ ഒന്നിച്ച് നിന്നാൽ ജമ്മു കശ്മീരിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സഖ്യമുണ്ടായാൽ കൂട്ടുമന്ത്രിസഭയിൽ പങ്കാളിയാകില്ലെന്നു നാഷണൽ കോൺഗ്രസ് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇവർ പി.ഡി.പിയും കോൺഗ്രസും നേതൃത്വം നൽകുന്ന സർക്കാരിന് പുറത്ത് നിന്നും പിന്തുണ നൽകും. മന്ത്രിസഭ രൂപീകരിച്ചാൽ മുതിർന്ന ഏതെങ്കിലും പി.ഡി.പി നേതാവാകും മുഖ്യമന്ത്രിയാവുക. മുൻമുഖ്യമന്ത്രി മെഹ്ബൂബാ മുഫ്ത്തിവീണ്ടും മുഖ്യമന്ത്രിയാവാൻ സാധ്യതയില്ല. സജാദ് ലോണിന്റെ പീപ്പിൾ കോൺഫറൻസും ജമ്മു കാശ്മീരിൽ സര്ക്കാര് രൂപീകരിക്കാൻ ശ്രമം നടത്തുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. 2 എം.എൽ.എമാർ മാത്രമുള്ള പീപ്പിൾ കോൺഫറൻസ് 25 എം.എൽ.എമാരുള്ള ബി.ജെ.പിയുടെ പിന്തുണയോടെയാണ് ഇതിനു ശ്രമിക്കുന്നത്. എന്നാൽ പി.ഡി.പിയുടെ അസംതൃപ്തരായ എം.എൽ.എമാരെ തങ്ങളുടെ കൂട്ടത്തിൽ കൂട്ടി ഭൂരിപക്ഷമുണ്ടാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*