ഐ.എസ്.എല്‍ ഫുട്ബാള്‍ : ഡല്‍ഹിയെ തകര്‍ത്ത് ഗോവ ഒന്നാമത്..!!

രണ്ടാംപകുതിയില്‍ നാല് ഗോളുകള്‍ പിറന്ന അത്യന്തം ആവേശകരമായ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയ എഫ്.സി ഗോവ ഐ.എസ്.എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ആറാംമിനിട്ടില്‍ ബി .. ജിത്ത് സിംഗ് നേടിയ ഗോളിന് മുന്നിട്ടുനിന്ന ഡല്‍ഹിയെ രണ്ടാംപകുതിയില്‍ ഗോവ കീഴടക്കുകയായിരുന്നു. രണ്ടുതവണ ലീഡ് നേടിയ ശേഷമാണ് ഡല്‍ഹി കളി കൈവിട്ടത്.

54-ാം മിനിട്ടില്‍ എഡുബേഡിയയാണ് ഗോവയ്ക്ക് ആദ്യം സമനില നേടിക്കൊടുത്തത്., 70-ാം മിനിട്ടില്‍ ലാലിയന്‍ സുവാല ചാംഗ്തെ ഡല്‍ഹിയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ 82-ാം മിനിട്ടില്‍ ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ് സ്കോര്‍ ചെയ്തതോടെ കളി വീണ്ടും സമനിലയിലായി.89-ാം മിനിട്ടിലാണ് എഡു ബേഡിയ രണ്ടാംഗോളും നേടിയത്.

ഇൗ വിജയത്തോടെ എഫ്.സി ഗോവയ്ക്ക് അഞ്ച് കളികളില്‍ നിന്ന് 13 പോയിന്റായി. 13 പോയിന്റുള്ള ബംഗ്ളുരു എഫ്.സിയെ ഗോള്‍ ശരാശരിയില്‍ പിന്തള്ളിയാണ് ഗോവ ഒന്നാമതെത്തിയത്. ഒറ്റക്കളിപോലും ജയിക്കാത്ത ഡല്‍ഹി നാല് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്.

ഇന്നത്തെ മത്സരം; നോര്‍ത്ത് ഇൗസ്റ്റ് Vs മുംബയ് സിറ്റി

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*