ഗര്‍ഭിണിയാണെന്ന് സംശയിച്ച്‌ 16കാരി കാമുകിയെ 17കാരന്‍ ചെയ്തത്…..

ഗര്‍ഭിണിയാണെന്ന് സംശയിച്ച്‌ 17കാരന്‍ കാമുകിയായ 16കാരിയെ തലയ്ക്കടിച്ച്‌ വീഴ്ത്തി ശ്വാസംമുട്ടിച്ച്‌ കൊന്നു. തുടര്‍ന്ന് മൃതദേഹം പെട്രോളൊഴിച്ചു കത്തിച്ചു. വിശാഖപട്ടണത്താണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കേസില്‍ കാമുകനൊപ്പം പ്രായപൂര്‍ത്തിയായ രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയെ നവംബര്‍ ഏഴിന് വീട്ടില്‍ നിന്ന് കാണാതായതായി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകന്‍ പിടിയിലാകുന്നത്. കാമുകനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതക വാര്‍ത്ത പുറത്തുവന്നത്. പ്രതികള്‍ മൂന്നുപേരും പെണ്‍കുട്ടിയുടെ സമീപവാസികളാണ്.

ഒരു വര്‍ഷമായി പെണ്‍കുട്ടിയുമായി 17കാരന്‍ പ്രണയത്തിലായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്ന് സംശയിക്കുന്നതായി പെണ്‍കുട്ടി സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്ബ് കാമുകനോട് പറഞ്ഞു. ചില ഗുളികകളും മരുന്നുകളും കഴിക്കാന്‍ കാമുകന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിച്ചു. ഇതോടെ മറ്റുള്ളവര്‍ അറിഞ്ഞാലുണ്ടാകുന്ന നാണക്കേടോര്‍ത്ത് പെണ്‍കുട്ടിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

നവംബര്‍ ഏഴിന് വൈകിട്ടോടെ മൈതാനത്ത് വരാന്‍ പെണ്‍കുട്ടിയോട് കാമുകന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി എത്തിയതും തലയ്ക്കടിച്ച്‌ വീഴ്ത്തി. തുടര്‍ന്ന് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച്‌ തീകൊളുത്തിയെങ്കിലും പൂര്‍ണമായും കത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. 17കാരന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നോ എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*