ഗജയില്‍ തളര്‍ന്ന തമിഴ്‌നാടിന്റെ കണ്ണീരൊപ്പാന്‍ ഓടിയെത്തി സന്തോഷ് പണ്ഡിറ്റ്; താങ്കള്‍ മാസാണെന്ന് സോഷ്യല്‍ മീഡിയ..!!

കേരളം പ്രളയത്തില്‍ വിറച്ച് വിറങ്ങലിച്ചപ്പോള്‍ കൈയ് മെയ് മറന്ന് നമ്മളെ സഹായിച്ചവരാണ് അയല്‍ പക്കമായ തമിഴ്‌നാട്. അവിടത്തെ ഭരണകൂടവും, സര്‍ക്കാര്‍ ജീവനക്കാരും,രാഷ്ട്രീയ പാര്‍ട്ടികളും, സിനിമാ താരങ്ങളും സഹായവുമായി ഓടി എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗജ ചുഴലിക്കാറ്റിന്റെ പേരില്‍ പ്രകൃതിയുടെ പരീക്ഷണം നേരിടുകയാണ് തമിഴകം. നമ്മുടെ സര്‍ക്കാര്‍ പത്ത് കോടിയുടെ സഹായവും ടണ്‍ കണക്കിന് അവിശ്യ സാധനങ്ങളുമാണ് അവിടെ കയറ്റി അയച്ചത്.

എന്നാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും പ്രകൃതി ദുരന്തമുണ്ടായപ്പോള്‍ തന്നാലാവുന്ന സഹായം ദുരന്തമുഖത്ത് നേരിട്ടെത്തി നല്‍കി മാതൃകയാവുകയാണ് കേരളത്തിന്റെ സ്വന്തം സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ പ്രളയകാലത്ത് വിവിധ ജില്ലകളിലായി ദുരിത ബാധിതര്‍ക്ക് സഹായവുമായി മാസങ്ങളാണ് സന്തോഷ് പണ്ഡിറ്റ് മാറ്റിവച്ചത്. ഗജയില്‍ തകര്‍ന്ന് തരിപ്പണമായി തമിഴ്‌നാട്ടിലെ ജില്ലകളിലേക്ക് സഹായവുമായുള്ള തന്റെ തമിഴ് പര്യടനത്തെ കുറിച്ച് ഫേസ്ബുക്കില്‍ സന്തോഷ് പണ്ഡിറ്റ് വിവരങ്ങള്‍ പങ്കുവച്ചു.

നാഗപട്ടണം, തഞ്ചാവൂര്‍, വേളാങ്കണ്ണി, പുതുകോട്ടൈ എന്നിവിടങ്ങളില്‍ സഞ്ചരിച്ച് ചെറിയ സഹായങ്ങള്‍ ചെയ്യുവാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് താരം പറയുന്നു. കേരളത്തിലെ പ്രളയ സമയത്ത് കോടികളുടെ സഹായം നല്‍കിയ തമിഴ്‌നാടിനെ മറക്കരുതെന്നും താരം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*