ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ മരണം 45 ആയി..?

തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 45 ആയി. രണ്ടരലക്ഷത്തോളം പേരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ഗുരുതരമല്ലാത്ത പരിക്കേറ്റവര്‍ക്ക് കാല്‍ ലക്ഷവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ചുഴലിക്കൊടുങ്കാറ്റ് തീവ്രമായി ബാധിച്ച പ്രദേശങ്ങളുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ചുവരികയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്ന് മുഖ്യമന്ത്രി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കളോട് അഭ്യര്‍ഥിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാണ് കൊടുങ്കാറ്റ് ബാധിച്ച ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, പുതുകോട്ട എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് സംസ്ഥാന മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*