ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡ് പ്രവര്‍ത്തനം നിലച്ചു. ആദ്യം ഏതാനും നിമിഷങ്ങളാണ് ന്യൂസ് ഫീഡ് നിലച്ചതെങ്കിലും ഇപ്പോഴും അത് തുടരുന്നതായാണ് റിപോര്‍ട്ട്. പോസ്റ്റുകള്‍ കാണുന്ന സ്ഥലത്ത് ഇപ്പോള്‍ പോസ്റ്റുകള്‍ കാണുവാന്‍ സാധിക്കുന്നില്ല. ഡെസ്ക്ടോപ്പ് പതിപ്പില്‍ Something went wrong എന്നാണ് എഴുതി കാണിക്കുന്നത്.
എന്നാല്‍ മൊബൈല്‍ ഫേസ്ബുക്ക് ആപ്പില്‍ 45 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍വരെയുള്ള പോസ്റ്റുകള്‍ മാത്രമാണ് കാണുന്നത്. 4000ല്‍ അധികം ആളുകളാണ് ഫെയ്സ്ബുക്ക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്സൈറ്റ് പറയുന്നത്.അമേരിക്ക, ബ്രസീല്‍, ഓസ്ട്രേലിയ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലും ഇതേ പ്രശ്നം ഉണ്ടായിരുന്നുവെന്ന് ഡൗണ്‍ഡിറ്റക്റ്റര്‍ ഉപയോക്താക്കളും വ്യക്തമാക്കിയിട്ടുണ്ട്.ഇത്തരത്തില്‍ തന്നെ ഫേസ്ബുക്ക് ആഗോള വ്യാപകമായി ആഗസ്റ്റ് 3ന് പ്രവര്‍ത്തന രഹിതമായിരുന്നു.