ഡ്രൈവർ മദ്യപിച്ച് ഓടിച്ച കാർ ഇടിച്ച് ചാലക്കുടിയിൽ നിരവധി പേർക്ക് പരുക്ക്..!!

മദ്യപിച്ച് ഓടിച്ച ഇന്നോവ ഇടിച്ച് ചാലക്കുടിയിൽ നിരവധി പേർക്ക് പരുക്ക്. ഇന്നോവ ഇടിച്ച  വാഹനങ്ങളും തകർന്നിട്ടുണ്ട്.  ഡ്രൈവര്‍ ചാലക്കുടി സ്വദേശി ജോസ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.  ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പത്തു മണിയോടെ ചാലക്കുടി ടൗണിലാണ് സംഭവം. ആനമല ജംഗ്ഷൻ മുതൽ നോർത്ത് ജംഗ്‌ഷൻ വരെയാണ് ജോസിന്റെ കാർ നിയന്ത്രണമില്ലാതെ പാഞ്ഞത്.   മുന്നിൽ ഓടിയിരുന്ന ബൈക്ക് ആണ് കാർ ആദ്യം ഇടിച്ചു തെറിപ്പിച്ചത്. ബൈക്ക് യാത്രികരായ ലിജോ, ഭാര്യ അനു, മകൻ അലൻ എന്നിവർ സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അനു ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.

തുടര്‍ന്ന് ചാലക്കുടി സ്വദേശിയായ സതീഷ് ഓടിച്ച ഓട്ടോറിക്ഷയിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍  മൂന്ന് തവണ മറിഞ്ഞാണ് ഓട്ടോറിക്ഷ വീണത്. അപകടത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാർ ജോസിനെ കയ്യേറ്റം ചെയ്യുകയും കാര്‍ തല്ലി പൊളിക്കുകയും ചെയ്തു. വൈദ്യ പരിശോധനക്ക് ശേഷം ജോസ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*