ധോണിയില്‍ നിന്ന് കോഹ്‌ലിക്ക് ഇനിയും പഠിക്കാനുണ്ട്; അഫ്രീദി..!!

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോഹ്‌ലിയെങ്കിലും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ധോണിയില്‍ നിന്ന് കോഹ്‌ലിക്ക് ഇനിയും ഏറെ പഠിക്കാനുണ്ടെന്ന് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. എന്നാല്‍ കളിക്കാരനെന്ന നിലയില്‍ കോഹ്‌ലിയാണ് എന്റെ ഫേവറൈറ്റെന്നും അഫ്രീദി പറഞ്ഞു. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും മുന്‍ നായകന്‍ ധോണിയെയും താരം താരതമ്യം ചെയ്തത്.

‘കളിക്കാരനെന്ന നിലയില്‍ കോഹ്‌ലിയാണ് തന്‍റെ ഫേവറൈറ്റ്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ധോണി തന്നെയാണ് കേമന്‍. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോഹ്‌ലിയെങ്കിലും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ധോണിയില്‍ നിന്ന് കോഹ്‌ലിക്ക് ഇനിയും ഏറെ പഠിക്കാനുണ്ട്’ താരം പറയുന്നു. ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ ഇപ്പോള്‍ പഴയതുപോലെയല്ല. ബൗണ്‍സുണ്ടെങ്കിലും ബാറ്റിംഗ് കുറേക്കൂടി എളുപ്പമാണ്.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റിംഗ് നിര മികച്ച പ്രകടനം നടത്തിയാല്‍ മാത്രമെ പരമ്പര നേട്ടം സ്വപ്നം കാണാനാവുവെന്നും അഫ്രീദി പറഞ്ഞു. ഓസ്‌ട്രേലിയയില്‍ പരമ്പര ജയിക്കണമെങ്കില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര അവസരത്തിനൊത്ത് ഉയരണമെന്നും അഫ്രീദി പറഞ്ഞു. 1947നുശേഷം ഓസ്‌ട്രേലിയയില്‍ ഇന്ത്യ 11 പരമ്പരകള്‍ കളിച്ചെങ്കിലും ഒരു പരമ്പര പോലും ഇതുവരെ നേടാനായിട്ടില്ല. ഡിസംബര്‍ ആറിന് അഡ്ലെയ്ഡിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. നാലു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*