ദേവസ്വം മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേൽശാന്തിയെ സസ്‌പെൻഡ് ചെയ്തു.

ദേവസ്വം മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേൽശാന്തിയെ സസ്‌പെൻഡ് ചെയ്തു. കാസര്‍കോട് മഡിയന്‍ കുലോം ക്ഷേത്രത്തിലെ  മേൽശാന്തി മാധവൻ നമ്പൂതിരിയെയാണ് സസ്‌പെൻഡ് ചെയ്തത്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ് മഡിയൻ കുലോം ക്ഷേത്രം. അന്വേഷണ വിധേയമാണ് മേൽശാന്തിയെ സസ്പെന്‍ഡ് ചെയ്തത്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് ദേവസ്വം മന്ത്രി കടകംപളളിക്കെതിരെ മോശമായ ഭാഷയില്‍ മേൽശാന്തി മാധവൻ നമ്പൂതിരി പോസ്റ്റിട്ടത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മേല്‍ശാന്തി പോസ്റ്റ് നീക്കം ചെയ്തു. അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*