ദൈവത്തിന്റെ വിധിയെന്ന് സനല്‍ കുമാറിന്റെ ഭാര്യ…!

തന്റെ പ്രിയപ്പെട്ടവന്റെ മരണത്തില്‍ ദൈവം വിധി നടപ്പാക്കിയെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി. കൊലപാതകത്തില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ദൈവം അവന്റെ വിധി നടപ്പാക്കിയെന്നാണ് വിജി പ്രതികരിച്ചത്. ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനല്‍ മരിച്ച സ്ഥലത്ത് ഉപവാസമിരിക്കുകയായിരുന്നു വിജിയും സനലിന്റെ കുടുംബാംഗങ്ങളും.

കൊലപാതകം നടന്ന് എട്ട് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനാകാത്തത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎസ്പി ഹരികുമാറിനെ രാവിലെയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് സംശയം.

അതേ സമയം, ഹരികുമാറിന്റെ മരണത്തെ തുടര്‍ന്ന്‌ തുടര്‍ന്ന് കുടുംബം നടത്തിവന്ന ഉപവാസം അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഹരികുമാറിന്റെ കൂട്ടുപ്രതികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധവുമായി രംഗത്തുണ്ടാവുമെന്നും കുടുബം വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*