ക്രിസ്റ്റ്യാനോ ഗോളടിക്കുന്നത് വെള്ളം കുടിക്കുന്നത് പോലെ: പോള്‍ പോഗ്ബ..!

ക്രിസ്റ്റിയാനോയുടെ കഴിവിനെ പ്രശംസിച്ച് മാഞ്ചസ്റ്റര്‍ മിഡ്ഫീല്‍ഡ് താരം പോള്‍ പോഗ്ബ. ക്രിസ്റ്റ്യാനോയ്ക്ക് ഗോളടിക്കുന്നത് വെള്ളം കുടിക്കുന്നത് പോലെ എളുപ്പമുള്ളതാണെന്ന് പോഗ്ബ പറഞ്ഞു. ക്രിസ്റ്റ്യാനോയെ പോലൊരു താരം ടീമിലുണ്ടാവുന്നത് ഭാഗ്യമാണ്.

പക്ഷെ ഇന്നദ്ദേഹം യുവന്റസിലാണ്. ക്രിസ്റ്റിയാനോ അവിടെ സന്തോഷവാനാണെന്ന് കരുതുന്നുവെന്നും പോഗ്ബ പറഞ്ഞു. ചാംപ്യന്‍സ് ലീഗിലിന്ന് മാഞ്ചസ്റ്റര്‍ യുവന്റസ് പോരാട്ടം നടക്കുന്ന പശ്ചാത്തലത്തിലാണ് പോഗ്ബയുടെ പ്രതികരണം. ഇന്ന് യുണൈറ്റഡിനെതിരെ ക്രിസ്റ്റ്യാനോ ഗോളടിക്കുമെന്ന് യുവന്റസ് പരിശീലകന്‍ മാസ്സിമിലിയാനോ അല്ലെഗ്രിയും പ്രതികരിച്ചിട്ടുണ്ട്. പുലര്‍ച്ചെ ഒന്നരയ്ക്കാണ് മത്സരം.

യുവന്റസില്‍ ഈ സീസണ്‍ ആരംഭിച്ച 13 മത്സരങ്ങളിലായി ഏഴു ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയിട്ടുള്ളത്. ഇതില്‍ ആറ് അസിസ്റ്റുകളും ഉള്‍പ്പെടും. എന്നാല്‍ സീസണിലെ ആദ്യ ചാംപ്യന്‍സ് ലീഗ് ഗോളാണ് താരം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഏപ്രിലില്‍ റയലിലായിരിക്കെ യുവന്റസിനെതിരെ നേടിയ ഗോളാണ് ക്രിസ്റ്റിയാനോയുടെ അവസാനത്തെ ചാംപ്യന്‍സ് ലീഗ് ഗോള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*