ചുരുളഴിയാതെ അയ്യപ്പ ഭക്തന്റെ ദുരൂഹ മരണം,മർദ്ദിച്ച് കൊന്നത് എന്നും അകപടം എന്നും വാദങ്ങൾ..!!

ശബരിമല ദർശനത്തിനായി പോയ അയ്യപ്പ ഭക്തന്റെ പഴകിയ മൃതദേഹം നിലക്കലിൽ വനത്തിൽ നിന്നും ലഭിച്ചതിൽ ദുരൂഹതകൾ നീങ്ങുന്നില്ല.തുലാമാസപൂജയ്ക്ക് ശബരിമല ദർശനത്തിനെത്തി കാണാതായ തീർഥാടകൻ പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസ(60)നെ പ്ലാപ്പള്ളി കമ്പകത്തുംവളവിനു സമീപം വനത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പോലീസ് മർദ്ദനത്തിൽ കൊലപ്പെട്ടതാനെന്ന് ചൂണ്ടിക്കാട്ടി.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയും ഹൈന്ദവ സംഘടനകളും രംഗത്ത് വന്നു.

എന്നാൽ അപകടമരണമാകാമെന്നാണു പൊലീസ് ഭാഷ്യം. എന്നാൽ തുലമാസ പൂജയോട് അനുബന്ധിച്ച് ശബരിമല നട തുറന്നപ്പോഴുണ്ടായ പൊലീസ് നടപടിയിലാണ് ശിവദാസൻ കൊല്ലപ്പെട്ടതെന്ന് ബിജെപി ആരോപിക്കുന്നു.എല്ലാ മലയാള മാസവും 1ന് സന്നിധാനത്ത് എത്തി ദർശനം നടത്താറുള്ള ശിവദാസൻ 18ന് രാവിലെയാണ് ഇരുചക്രവാഹനത്തിൽ വീട്ടിൽ നിന്നു പുറപ്പട്ടത്. വീട്ടിൽ തിരിച്ചെത്താഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ 21ന് പമ്പ, നിലയ്ക്കൽ, പെരുനാട് പൊലീസ് സ്റ്റേഷനുകളിലും 24ന് പന്തളം പൊലീസിലും പരാതി നൽകി. ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് കമ്പകത്തുംവളവിനു സമീപം വനത്തിൽനിന്നു മൃതദേഹം കണ്ടെത്തിയത്.

യുവതീപ്രവേശനത്തിനെതിരെ പന്തളത്തു നടന്ന നാമജപയാത്രയിൽ ശിവദാസൻ പങ്കെടുത്തിരുന്നു. പൊലീസ് നടപടിക്കിടെയാണ് ശിവദാസനെ കാണാതായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്നും ടി. നാരായണൻ പറഞ്ഞു.

ശിവദാസ് എന്ന അയ്യപ്പഭക്തനെ പൊലീസ് മർദ്ദിച്ചു കൊന്നു എന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നു ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. കഴിഞ്ഞ 17 മുതൽ കാണാതായ ശിവദാസന്റെ മൃതദേഹം ഇന്നലെ പ്ലാപ്പള്ളി വനത്തിൽ കണ്ടെത്തുകയായിരുന്നു. അയ്യപ്പന്റെ ചിത്രം വെച്ച് സൈക്കിളിൽ ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണു നിരപരാധിയായ ശിവദാസനെ പിണറായിയുടെ പൊലീസ് അക്രമിച്ചതും അടിച്ചു കൊന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*