കാ​ലി​ഫോ​ര്‍​ണി​യ കാ​ട്ടു​തീ: ​മ​ര​ണം 25, രക്ഷാപ്രവര്‍ത്തനം തുടരുന്നു..!!

കാലിഫോര്‍ണിയന്‍ നഗരമായ പാരഡൈസിലുണ്ടായ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീയില്‍ മരണം 25ആയി. വ്യാപക നാശനഷ്ടമുണ്ടാക്കിയ കാട്ടുതീ മൂലം  35 പേരെ കാണാതായതായാണ്  റിപ്പോര്‍ട്ട്‌.  2,50,000 പേ​രെ ഇതുവരെ രക്ഷപ്പെടുത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആയി​ര​ക്ക​ണ​ക്കി​ന് വീടുകളും വാ​ഹ​ന​ങ്ങ​ളും കത്തി നശിക്കുകയും ചെയ്തു.

തീ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ നി​ര​വ​ധി ആളുകളോട് ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ നി​ര്‍​ദേ​ശിച്ചിരിക്കുകയാണ്. ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയ ഭാഗത്തും ആണ് വൂള്‍സി കാട്ടുതീ പടര്‍ന്നത്. മാലിബു നഗരത്തിലെ പാതയോരത്ത് അടക്കം കാട്ടുതീ നഗരത്തിലേക്കും പടര്‍ന്നു.   ഇവിടെ പല വീടുകളും കത്തി നശിച്ചു. കാലാബസാസിലും മാലിബുവിലും ആണ് നാശനഷ്ടം കൂടുതലുണ്ടായത്.

നി​ര​വ​ധി ഹോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍​ക്ക് വീടുകളുള്ള സ്ഥലമാണ് മാലിബു. ഹോളിവുഡ്‌ ഗാ​യി​ക ലേ​ഡി ഗാ​ഗ, ഓ​സ്ക​ര്‍ ജേ​താ​വാ​യ സം​വി​ധാ​യ​ക​ന്‍ ഗി​ല്ലെ​ര്‍​മോ ഡെ​ല്‍ തോ​റോ, കിം ​ക​ര്‍​ദാ​ഷി​യാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ മാ​ലി​ബു​വി​ലെ വ​സ​തി​ക​ള്‍ ഒ​ഴി​ഞ്ഞു പോ​യ​തായാണ് റിപ്പോര്‍ട്ട്. ഹാ​ലി ബെ​റി, ലി​യ​ണാ​ര്‍​ഡോ ഡി ​കാ​പ്രി​യോ, ജാ​ക്ക് നി​ക്കോ​ള്‍​സ​ണ്‍, ചാ​ള്‍​സ് തെ​റോ​ണ്‍, ബ്രാ​ഡ് പി​റ്റ് തു​ട​ങ്ങി​യ താ​ര​ങ്ങ​ള്‍​ക്കും മാ​ലി​ബ​വി​ല്‍ വീ​ടു​കളുണ്ട്. ഹെ​ലി​കോ​പ്റ്റ​റു​ക​ളും വാ​ട്ട​ര്‍​ടാ​ങ്കു​ക​ളു​മടക്കം 2,200 അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ള്‍ തീ​കെ​ടു​ത്താ​ന്‍ പോ​രാ​ടു​കയാണെങ്കിലും അ​ടു​ത്ത​യാ​ഴ്ച വ​രെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ര്‍ പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*