ഭയപ്പെടുത്തുന്ന രീതിയിലെ പെരുമാറ്റം, നോട്ടവും ചലനങ്ങളും: ട്രയിന്‍ യാത്രയിലെ ദുരനുഭവം തുറന്ന് പറഞ്ഞ് ശ്രിയ..!!

പ്രേക്ഷക ശ്രദ്ധ നേടുന്ന നടിയാണ് ശ്രീയ രമേഷ്. വിവാഹ ശേഷവും സിനിമയിലും സീരിയലിലും തന്റേതായ സാന്നിധ്യം അറിയിക്കുകയാണ് ശ്രീയ. ലൂസിഫര്‍, ഒടിയന്‍ തുടങ്ങി വമ്പന്‍ പ്രോജക്ടുകളിലും താരം അഭിനയിക്കുന്നുണ്ട്. താന്‍ നേരിട്ട ചില മോശം അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രീയ ഇപ്പോള്‍.

ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട് മോശം അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ആദ്യം പരിചയപ്പെടാന്‍ വരുന്ന പലരും പിന്നീടു വലിയ ശല്യമായി മാറും. രണ്ടു വര്‍ഷം മുന്‍പ് ഒരു സംഭവമുണ്ടായി. മാവേലിക്കരയില്‍ നിന്ന് ചിത്രീകരണത്തിനായി കണ്ണൂരിലേക്കു പോകേണ്ടി വന്നു. പെട്ടെന്നുള്ള തീരുമാനമായതിനാല്‍ തേഡ് എസിയിലാണ് സീറ്റ് കിട്ടിയത്. അന്നുണ്ടായ അനുഭവത്തെ തുടര്‍ന്ന് ഒരു തീരുമാനമെടുത്തു. ജീവിതത്തില്‍ എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ ഇനി ട്രെയിനില്‍ യാത്ര ചെയ്യില്ല എന്ന്. ഇതുവരെ അതു പാലിക്കാന്‍ സാധിച്ചിട്ടുണ്ട്.

ബോഗിയില്‍ സ്ത്രീകളായി ഞാനും എന്റെ സഹായിയും മാത്രം. യാത്രയിലുടന്നീളം ഒരാള്‍ ഭയപ്പെടുത്തുന്ന രീതിയില്‍ പെരുമാറാന്‍ തുടങ്ങി. വല്ലാത്ത നോട്ടവും ചലനങ്ങളും. ആരും പ്രതികരിക്കുന്നില്ല. ഞാന്‍ ഭയന്നു വിറച്ച് സഹായിയുടെ പിന്നില്‍ മറഞ്ഞിരുന്നു. പലപ്പോഴും പ്രതികരിക്കണമെന്നു തോന്നി. പറ്റിയില്ല. സഹായി ധൈര്യം തന്നു. രൂക്ഷമായി നോക്കിയപ്പോള്‍ കുറച്ചു നേരം ശല്യമുണ്ടായില്ല. പക്ഷേ വീണ്ടും നാണമില്ലാതെ നോക്കാനും കോപ്രായം കാട്ടാനും തുടങ്ങി. കണ്ണൂരില്‍ ഇറങ്ങുംവരെ ഭയന്നാണ് കഴിഞ്ഞത്. ഇപ്പോഴാണെങ്കില്‍ ഞാന്‍ പ്രതികരിക്കുമായിരുന്നു. കുറച്ചു കൂടി ബോള്‍ഡായി. അന്നു പക്ഷേ അങ്ങനെയായിരുന്നില്ല. ഇപ്പോള്‍ റിയാക്ട് ചെയ്യേണ്ടിടത്ത് റിയാക്ട് ചെയ്തില്ലങ്കില്‍ ശരിയാകില്ല എന്നു മനസ്സിലായി. പല സ്ഥലങ്ങളിലും നിശബ്ദയായാല്‍, അവര്‍ കരുതും നമുക്കത് ഇഷ്ടപ്പെട്ടിട്ടാണെന്ന്. ശ്രീയ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*