ഭക്തരുടെ പണി ഏറ്റു, വരുമാനം കുത്തനേ ഇടിഞ്ഞു, പോലീസ് നിയന്ത്രണം കുറക്കാമോ എന്ന് സർക്കാരിനോട് ദേവസ്വം..!!

ശബരിമലയിൽ വരുമാനം കുത്തനേ വീണ്ടും ഇടിയുന്നു. ഭതരോട് കളിച്ചാൽ ഇങ്ങിനെ ഇരിക്കും എന്ന് ഹൈന്ദ സംഘടനകളും. യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ ഭക്തർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ കാണിക്ക ഇടുന്നത് കുറയ്ക്കുകയും,പകരം സ്വാമി ശരണം എന്നെഴുതിയ പേപ്പർ തുണ്ടുകൾ ഭണ്ഡാരത്തിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ശബരിമലയിൽ ഭക്തർക്ക് മേൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്ന പൊലീസ് പ്രധാന കാണിക്ക വഞ്ചികളിൽ പണം നിക്ഷേപിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

ഇക്കുറി ചിത്തിര ആട്ടവിശേഷത്തിനായി പത്തിരട്ടിയിലധികം തീർത്ഥാടകർ എത്തിയെങ്കിലും അപ്പം, അരവണ വില്പനയിലൂടെയും വിവിധ പൂജകൾക്കുമായി ലഭിച്ചത് 28 ലക്ഷം രൂപ മാത്രമാണ്. പ്രതിവർഷം ആയിരം കോടിയിലേറെയാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ ലഭിക്കുന്ന നടവരവ്. ഇതിൽ ശബരിമലയിൽ നിന്നു മാത്രം 200 കോടിയിലേറെ രൂപയാണ് വരുമാനമായി ബോർഡിനു ലഭിക്കുക. കഴിഞ്ഞ വർഷം നാളികേര ലേലത്തിൽ നിന്നടക്കം ശബരിമലയിൽ നിന്ന് ബോർഡിനു ലഭിച്ച വരുമാനം 255 കോടിയായിരുന്നു.

ഇക്കുറി അടി പടലം കാണിക്ക പണം വരവ് തകർന്നു. ലേലത്തിൽ കോടാനു കോടികൾ നഷ്ടം വന്നു. ഒടുവിൽ ലേലം പിടിച്ച കച്ചവടക്കാർ ഇപ്പോൾ ആത്മഹത്യാ വക്കിലാണ്‌. കാരണം രാത്രി 10 മണി കഴിഞ്ഞാൽ എല്ലാ കടയും സന്നിധാനത്ത് പൂട്ടണം. നേരം വെളുക്കുവോളം കച്ചവടം ഉണ്ടായിരുന്ന കടകൾ പോലീസ് പൂട്ടിക്കുമ്പോൾ തകരുന്നത് കച്ചവടക്കാരുടെ ജീവിതമാണ്‌. മാത്രമല്ല സന്നിധാനത്ത് ആരെയും തങ്ങുവാൻ അനുവദിക്കുന്നില്ല.  പിന്നെ അവിടെ കച്ചവടക്കാർ എന്തു ചെയ്യും. 10 ലക്ഷം മുതൽ കോടികൾ വാടക ബല്കി കച്ചവടം പിടിച്ചവരെല്ലാം ഇരുന്ന് വിലപിക്കുന്ന കാഴ്ച്ചയാണ്‌.

നടവരവു കുറഞ്ഞപ്പോൾ ദേവസ്വം ഇരുന്ന് കരയുന്നു. എല്ലായിടത്തും നഷ്ടം തന്നെ. നോട്ടിനു പകരം സ്വാമി ശരണം തുണ്ട് പേപ്പറുകൾ മാത്രം. സ്വർണ്ണം വരുന്ന സ്ഥാനത്ത് അവലും ശർക്കരയും. ഇപ്പോൾ ഇതാ അരവണ ആരും വാങ്ങരുത് എന്ന വൻ സന്ദേശം പ്രചരിക്കുന്നു. അരവണ ക്കാർ പൂട്ടി പോകട്ടേ എന്നും പ്രചരണം. ശബരിമല മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പണം കുറഞ്ഞു. നോട്ടിനു പകരം ഭഢാരങ്ങളിൽ അവലും, ശർക്കരയും, പേപ്പറുകളും മാത്രം.

ശബരിമലയിലെ കാണിക്ക വരുമാനം കുറഞ്ഞതോടെ ഭക്തർക്ക് മേലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ദേവസ്വം ബോർഡ്. രാത്രിയിൽ മല കയറരുതെന്നും,ഭക്തർക്ക് ആഹാരം നൽകരുതെന്നും,സന്നിധാനത്ത് വിരി വയ്ക്കരുതെന്നുമൊക്കെയുള്ള നിയന്ത്രണങ്ങൾ പൊലീസ് പ്രഖ്യാപിച്ചപ്പോൾ കൈയ്യും കെട്ടി നോക്കി നിന്ന ദേവസ്വം ബോർഡാണ് വരുമാനം കുറഞ്ഞപ്പോൾ ഭക്തരുടെ മേലുള്ള നിയന്ത്രണം കുറയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വരവു കുറഞ്ഞപ്പോൾ മാത്രം ഞെട്ടി ഉണർന്ന ദേവസ്വത്തിനു പോലീസുകാർക്ക് ഭക്ഷണം നല്കുന്നതിനും ചിലവിനു നല്കുന്നതിനും വിഷയമില്ല. ഭക്തർക്ക് വിരി വയ്ക്കാൻ അനുവാദം നിഷേധിച്ച ദേവസ്വം ഇപ്പോൾ പണത്തിനായി വന്നിരിക്കുന്നു എന്നും വിമർശനം.

യുവതീ പ്രവേശനം നടപ്പാക്കുമെന്ന കർശന നിലപാടിൽ സർക്കാർ നിന്നതോടെ മുൻവർഷങ്ങളെ അപേക്ഷിച്ച് ശബരിമലയിലെ വരുമാനം കുറഞ്ഞു. 225 കോടി മുൻ വർഷം ലഭിച്ചപ്പോൾ ഇക്കുറി 100 കോടി പോലും കടക്കില്ല എന്നു കരുതുന്നു. മലയാളികളായ ഭക്തരാണ്‌ പണം ഇടാത്തത്. അന്യ സംസ്ഥാനക്കാരിലേക്കും പ്രചരണം എത്തിക്കാൻ വൻ നീക്കം നടക്കുന്നു. ശബരിമലയിലെ വിഷയങ്ങൾ മറ്റ് ഭാഷകളിലേക്ക് കൂടി അച്ചടിച്ച് പ്രചരിപ്പിക്കുന്നുണ്ട്. മറ്റ് സംസ്ഥാനത്തേക്കും മണ്ഢല കാലത്ത് സമരം വ്യാപിപ്പിക്കുമ്പോൾ നടവരവ് വീണ്ടും ഇടിയും. ശരിക്കും ദേവസ്വം ഞെട്ടിവിറക്കും. ശരിക്കും സമവായത്തിൽ പോയിരുന്നു എങ്കിൽ ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന ചോദ്യം പലയിടത്തു നിന്നും ഉയർന്ന് തുടങ്ങി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*