ഭക്ഷണം കഴിച്ചശേഷം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍…!

ആഹാരം കഴിച്ചതിന് ശേഷം  ഹൃദയത്തില്‍ രക്തം കുറവായിരിക്കും . അതുകൊണ്ട് തന്നെ ഈ സമയത്ത് കഠിനമായ ശാരീരികാധ്വാനം ചെയ്താല്‍ രക്തം മറ്റ് ഭാഗങ്ങളിലേക്ക് കൂടി പമ്ബ് ചെയ്യപ്പെടും. ഇതും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ആഹാരശേഷം പുകവലിച്ചാല്‍ സിഗരറ്റിലെ അപകടകാരികളെ ശരീരം എളുപ്പം വലിച്ചെടുക്കും. കൂടാതെ സിഗരറ്റിലെ നിക്കോട്ടിന്‍ രക്തധമനി ചുരുങ്ങുന്നതിന് കാരണമാകും.

ആഹാരശേഷം ദഹനപ്രക്രിയയ്ക്കായി ആമാശയത്തിലേക്കും കുടലിലേക്കും ഹൃദയം കൂടുതല്‍ രക്തം അയക്കും. അതുകൊണ്ടുതന്നെ ഹൃദയത്തിലുള്ള രക്തത്തിന്റെ അളവ് കുറയും. നിക്കോട്ടിന്‍ കാരണം രക്തധമനി ചുരുങ്ങുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കും. ഭക്ഷണശേഷം കഴിക്കേണ്ട മരുന്നുകള്‍ 15-30 മിനിറ്റിന് ശേഷം കഴിക്കുന്നതാണ് നല്ലത്. മരുന്നിന്റെ ശരിയായ ആഗിരണം നടക്കാന്‍ വേണ്ടിയാണിത്. ആഹാരം കഴിഞ്ഞയുടന്‍ മലര്‍ന്നുകിടക്കുന്നത് ദഹനപ്രശ്നങ്ങള്‍ സൃഷ്ടിക്കും.

ഭക്ഷണം കഴിച്ച്‌ അരമണിക്കൂര്‍ കഴിഞ്ഞ് വലതുവശം ചരിഞ്ഞ് കിടക്കുന്നത്  ആരോഗ്യത്തിന് നല്ലതല്ല. ശരീരത്തിലെ രക്തപ്രവാഹം ഭക്ഷണശേഷം ദഹനപ്രക്രിയയ്ക്ക് ഉപയോഗിക്കപ്പെടുന്നതിനാല്‍ ലൈംഗിക അവയവങ്ങളില്‍ വേണ്ടത്ര എത്തില്ല. ഇത് ഉത്തേജനത്തെയും അതുവഴി ലൈംഗിക ബന്ധത്തേയും ബാധിക്കും.

ഭക്ഷണം കഴിച്ചശേഷം കാപ്പി കുടിക്കുന്നത് പുളിച്ച്‌ തികട്ടലിനെ പ്രോത്സാഹിപ്പിക്കും. കാപ്പിയിലെ കഫീന്‍ അമ്ലത്തിന്റെ ഉല്പാദനം കൂട്ടുന്നതാണ് പുളിച്ചുതികട്ടലിന് കാരണം. ഭക്ഷണശേഷം മദ്യപിച്ചാല്‍ ഛര്‍ദ്ദിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ഭക്ഷണ അവശിഷ്ടങ്ങള്‍ തിരികെ അന്നനാളത്തിലേക്ക് പ്രവേശിക്കാന്‍ കാരണമായേക്കാം. ഇത് വളരെ അപകടകരമായ അവസ്ഥയാണ്. ഭക്ഷണശേഷം തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ദഹനം, ഉപാപചയം, ആഗിരണം എന്നീ പ്രക്രിയകള്‍ക്കും തടസ്സമാണ്. ശരീര താപനിലയില്‍ തണുത്തവെള്ളമുണ്ടാക്കുന്ന വൈരുദ്ധ്യം പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതിന് കാരണമാകുകയും ചെയ്യും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*