അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കാന്‍ ദേവസ്വം ബോര്‍ഡ് വാടകയ്ക്ക് നല്‍കിയിരുന്ന മുറികള്‍ പൊലീസ് പൂട്ട് തകര്‍ത്ത് കൈക്കലാക്കി.

സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കാന്‍ ദേവസ്വം ബോര്‍ഡ് വാടകയ്ക്ക് നല്‍കിയിരുന്ന മുറികള്‍ പൊലീസ് പൂട്ട് തകര്‍ത്ത് കൈക്കലാക്കി. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സൗകര്യമൊരുക്കാന്‍ നാല് മുറികളാണ് ബലാത്കാരമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ പിടിച്ചെടുത്തത്. ദേവസ്വം അക്കോമഡേഷന്‍ ഓഫീസറോ എക്സി. ഓഫീസറോ അറിയാതെയാണ് മുറികള്‍ പൊലീസ് കൈക്കലാക്കിയത്.

മുറികളുടെ താഴ് തകര്‍ത്തശേഷം പുതിയ പൂട്ട് ഇട്ട് കൈവശപ്പെടുത്തുകയായിരുന്നു. ഇത് സംബന്ധിച്ച്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ എക്സി. ഓഫീസറെ വിവരം അറിയിച്ചെങ്കിലും തുടര്‍നടപടി സ്വീകരിക്കരുതെന്ന താക്കീത് എക്സി. ഓഫീസര്‍ക്ക് സന്നിധാനത്തിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ നല്‍കി. ഈ മുറികളില്‍ എത്രപേരാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത പൊലീസ് ഇവിടേക്ക് ഭക്തന്മാരോ ദേവസ്വം ഉദ്യോഗസ്ഥരോ ചെല്ലുന്നത് വിലക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച്‌ ദേവസ്വം വിജിലന്‍സും മൗനം പാലിക്കുകയാണ്. മാളികപ്പുറം ക്ഷേത്രത്തിന് പിന്‍ഭാഗത്തായി പൊലീസിന് പ്രത്യേക ബാരക്കുകള്‍ ഉള്ളപ്പോഴാണ് സന്നിധാനം നടപ്പന്തലിന് സമീപമുള്ള കെട്ടിടത്തിലെ ഒരു നില പൊലീസ് കൈക്കലാക്കി വച്ചിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*