അയോധ്യയിൽ ഭരണഘടനാ തത്വങ്ങൾ പാലിച്ച് രാമക്ഷേത്രം നിർമിക്കുമെന്ന് യോഗി..!!

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്ര നിർമാണത്തിനായി രണ്ട് സ്ഥലങ്ങൾ ഇതിനോടകം പരിശോധിച്ചു കഴിഞ്ഞെന്നും ഭരണഘടനാ തത്വങ്ങൾ പാലിച്ച് ക്ഷേത്രം നിർമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തിരമായി ഓർഡിനൻസ് കൊണ്ടുവരണമെന്ന് ആർഎസ്എസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് യോഗിയും രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ക്ഷേത്ര നിർമാണം എങ്ങനെ സാധ്യമാകുമെന്ന് യോഗി വ്യക്തമാക്കിയിട്ടില്ല. കോടതി വിധിയിലൂടെയാണോ ഒത്തുതീർപ്പിലൂടെയാണോ ക്ഷേത്രം നിർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞില്ല. അയോധ്യയിൽ കൂറ്റൻ രാമ പ്രതിമ നിർമിക്കുന്നതിനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*