അന്യ സംസ്ഥാനക്കാര്‍ ശബരിമല യാത്ര ഉപേക്ഷിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍..!!

സര്‍ക്കാര്‍ അനാസ്ഥ തുടരുന്ന ശബരിമലയില്‍ അന്യ സംസ്ഥാനക്കാര്‍ വരാന്‍ മടിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധക്കാരുടെ സമര മുറകളും കേരളാ പോലീസിന്റെ കനത്ത വിലക്കുകളുമാണ് തീര്‍ത്ഥാടകരെ പിന്തിരിപ്പിക്കുന്നത് എന്ന് വ്യക്തം. ഇത്തരത്തില്‍ ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് മുംബൈയില്‍ നിന്ന് എത്തിയ സംഘം. 110 പേരടങ്ങുന്ന സംഘമാണ് എരുമേലിയില്‍ വെച്ച് യാത്ര ഉപേക്ഷിച്ചത്. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് യാത്ര ഉപേക്ഷിച്ചതെന്ന് തീര്‍ത്ഥാടകര്‍ അറിയിച്ചു.

എരുമേലിയിലുള്ള സംഘം ആര്യന്‍കാവ് ക്ഷേത്രത്തിലേക്ക് പോകാനാണ് തീരുമാനം. 13 കുട്ടികളും 12 മാളികപ്പുറങ്ങളും ഉള്‍പ്പെട്ട സംഘമാണ് ശബരിമല ദര്‍ശിക്കാതെ മടങ്ങിപ്പോകുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ സംഘമാണ് ശബരിമലയിലേക്കുള്ള യാത്ര പകുതിയില്‍ റദ്ദാക്കിയത്. പോലീസിന്റെ കാടന്‍ വിലക്കുകളും ഭക്തരോടുള്ള കുതിര കയറ്റവും ഇപ്പോള്‍ തന്നെ അന്യ സംസ്ഥാനക്കാര്‍ പരാതി പറഞ്ഞു കഴിഞ്ഞു. ലാത്തി ഉപയോഗിച്ചാണ് പോലീസ് ഇപ്പോള്‍ ഭക്തരെ നിയന്ത്രിക്കുന്നത്. ധാരാളം പേര്‍ക്ക് പോലീസിന്റെ ലാത്തി പ്രയോഗം ലഭിച്ചു എന്നും അവര്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*