അൻവർ റഷീദ് സിനിമയിലൂടെ വിക്രം വീണ്ടും മലയാളത്തിൽ.?

വർഷങ്ങൾക്ക് ശേഷം തമിഴ് നടൻ ചിയാൻ വിക്രം മലയാളത്തിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് വിക്രം മലയാളത്തിലേക്ക് വീണ്ടും എത്തുന്നതെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. അന്‍വര്‍ റഷീദ് ഒരുക്കാന്‍ പോകുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെയാണ് വിക്രത്തിന്റെ വരവെന്നാണ് സൂചന. 1970കളില്‍ മലപ്പുറത്തു നടക്കുന്ന ഒരു കഥയാണ് സിനിമയാകുന്നതാണെന്നതാണ് സൂചന.

നേരത്തെ മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ സഹനടനായും മറ്റും ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് വിക്രം. ധ്രുവം, മാഫിയ, സൈന്യം, ഇന്ദ്രപ്രസ്ഥം തുടങ്ങീ പത്തോളം മലയാള സിനിമകളിൽ വിക്രം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.രാജേഷ് എം സെല്‍വ ഒരുക്കുന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് വിക്രം ഇപ്പോള്‍. ഇത് കൂടാതെ ആര്‍ എസ് വിമല്‍ ഒരുക്കാന്‍ പോകുന്ന മഹാവീര്‍ കര്‍ണ്ണ എന്ന ചിത്രത്തിലും വിക്രം ആണ് നായകന്‍.

ഫഹദ് ഫാസിലിനെ നായകനാക്കി ട്രാന്‍സ് എന്ന ചിത്രമാണ് അന്‍വര്‍ ഇപ്പോള്‍ ചെയ്യുന്നത്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അമല്‍ നീരദാണ് ഛായാഗ്രാഹകന്‍. സംഗീതം ജാക്സണ്‍ വിജയന്‍, കലാസംവിധാനം അജയന്‍ ചാലശേരി. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*