ആനകൊമ്പ് കേസിൽ മോഹൻലാലിനെതിരേ സി.എ.ജി റിപോർട്ട്., ഇനി പിണറായിയുടെ കൈയ്യിൽ, ലാൽ പ്രതികാകുമോ?

ആനകൊമ്പിൽ വീണ്ടും കുരുങ്ങി മോഹൻ ലാൽ. മോഹൻലാലിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ആനകൊമ്പിന്റെ വിവാദം കെട്ടടങ്ങുന്നില്ല. ആന കൊമ്പ് പിടിച്ചെടുത്തെങ്കിലും ഏറെ നിയമ നടപടികൾക്ക് ശേഷം കേസ് ഒഴിവാക്കി വനം വകുപ്പ് നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ എല്ലാം തീർന്നു എന്നു കരുതിയ ഫയൽ ഇപ്പോൾ കുത്തി പൊക്കിയിരിക്കുന്നത് സിഎജി ആണ്‌. ഇതിനാൽ തന്നെ ആനകൊമ്പ് വിവാദവും നൂലാമാലയും ഇനിയും ലാലിനേ പിടിമുറുക്കുമോ എന്നാണ്‌ ഉറ്റു നോക്കുന്നത്.

ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെ സഹായിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്‌. മൃഗശേഷിപ്പുകള്‍ വെളിപ്പെടുത്താന്‍ അവസരം നല്‍കി നടന് മാത്രമായി ഉത്തരവിറക്കിയത് വന്യജീവി നിയമത്തിലെ സെക്ഷന്‍ 40ന്റെ ലംഘനമാണെന്നാണ് വിമര്‍ശനം. സമാനകുറ്റം നേരിടുന്നവര്‍ക്ക് ഉത്തരവ് ബാധമാക്കാതിരുന്നതിനെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ പിടിച്ചപ്പോള്‍ പ്രത്യേക ഉത്തരവിറക്കി ഉടമസ്ഥത വെളിപ്പെടുത്താന്‍ അവസരം നല്‍കിയെന്നാണ് സിഎജി റിപ്പോര്‍ട്ട് പറയുന്നത്.

വെളിപ്പെടുത്തലിനുളള അവസരം ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിന് പകരം നടന് മാത്രമായി ഉത്തവിറക്കിയത് ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ സമാനമായി ആനകൊമ്പ് പിടിച്ചെടുത്ത് കേസുകളിൽ മറ്റാർക്കും ഈ നീതി കിട്ടിയില്ലെന്നും സി.എ.ജി പറയുന്നു. മോഹൻലാലിനു വേണ്ടി നിയമം തന്നെ മാറ്റുകയായിരുന്നു. സി.എ.ജി റിപോർട്ട് പുറത്ത് വന്നതോടെ ഇത് ഇടത് സർക്കാർ ആയുധമാക്കുമോ എന്നാണ്‌ എല്ലാവരും ഉറ്റു നോക്കുന്നത്. മോഹൻ ലാൽ വരുന്ന തിരഞ്ഞെടുപ്പിൽ തിരുവന്തപുരത്ത് നിന്നും ബി.ജെ.പി സ്ഥാനാർഥിയായി മൽസരിക്കും എന്ന് റിപോർട്ടുകൾ ഉള്ളതിനാൽ ലാലിനേ പൂട്ടാൻ ഇത് ഒരു അവസരമാക്കി പിണറായി സർക്കാർ പ്രവർത്തിച്ചേക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*