അമിതമായ മുടികൊഴിച്ചിലുണ്ടോ? എങ്കിൽ ഇതാ പരിഹാരമുണ്ട്..!!

മുപ്പത് വയസ്സാകുന്നതിന് മുമ്പ് മുടി കൊഴിഞ്ഞു പോവുന്നതും നരയും കഷണ്ടിയും കയറുന്നതുമൊക്കെ ഇപ്പോള്‍ സര്‍വസാധാരണമായിട്ടുണ്ട്. വിദ്യാഭ്യാസം, ജോലി നിത്യേന ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍,ശാരീരിക അധ്വാനമുള്ള ജോലി കൂടുതല്‍ ചെയ്യുന്നവര്‍ തുടങ്ങി പലകാരണങ്ങള്‍ കൊണ്ട് മുടികൊഴിച്ചിലുണ്ടാവാം.

പല ആവശ്യങ്ങള്‍ക്കായി വിദേശങ്ങളില്‍ പോകുന്നവരുടെയിടയില്‍ മുടികൊഴിച്ചിലിന്റെയും നരയുടെയും തോത് വളരെ കൂടുതലാണ്.

പാരമ്പര്യകാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മുടികൊഴിച്ചില്‍ പരിഹരിക്കാന്‍ അത്രയെളുപ്പമല്ല. എന്നാല്‍ ഇത് ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുന്നതാണ്. കടുത്തസമ്മര്‍ദങ്ങളിലും വൈകാരിക വിക്ഷോഭങ്ങളിലുംപെടുന്നത് മുടികൊഴിച്ചില്‍ രൂക്ഷമാക്കും. കഴിവതും അത്തരം സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും അവയെ പ്രതിരോധിക്കാനും ശീലിക്കണം. വെള്ളത്തിന് മുടി കൊഴിച്ചിലുമായി വളരെയധികം ബന്ധമുണ്ട്.

കുളിക്കാനുള്ള വെള്ളവും കുടിവെള്ളവും ഒരു പോലെ പ്രധാനമാണ്. കട്ടി കൂടിയ വെള്ളത്തിലോ ക്ലോറിന്‍ പോലുള്ള രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലോ കുളിക്കുന്നത് മുടി കൊഴിച്ചിലുണ്ടാക്കും. എണ്ണയിട്ട് കുളിക്കുമ്പോള്‍ ഷാംപൂ ഉപയോഗിച്ച് തല നന്നായി വൃത്തിയാക്കണം. എന്നാല്‍ ഷാംപൂ കൂടുതലായി ഉപയോഗിക്കുകയും ചെയ്യരുത്.

നിത്യവും ധാരാളമായി ശുദ്ധജലം കുടിക്കണം. പഴങ്ങള്‍, പഴച്ചാറുകള്‍, പച്ചക്കറികള്‍ എന്നിവ നിത്യവും കഴിക്കണം. നെല്ലിക്ക,മുളപ്പിച്ച പയറുവര്‍ഗങ്ങള്‍,എള്ള് എന്നിവയൊക്കെ കഴിച്ചാല്‍ മുടികൊഴിച്ചില്‍ തടയാനാവും. എല്ലാ ദിവസവും ആറരഏഴു മണിക്കൂറെങ്കിലും സുഖമായി ഉറങ്ങണം. ഉറക്കമില്ലായ്മ മുടികൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. തലയോട്ടി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ എപ്പോഴും മുടി കൊഴിച്ചില്‍ രൂക്ഷമാക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*