ആ പരാമര്‍ശത്തിന് ശേഷം അവസര ങ്ങൾ ലഭിച്ചില്ല; തുറന്നുപറഞ്ഞ് പാര്‍വതി..!!

കസബ പരാമര്‍ശത്തിന് ശേഷം തനിക്ക് ലഭിച്ചത് ഒരു സിനിമയിലെ മാത്രം അവസരമെന്ന് നടി പാര്‍വ്വതി.  മലയാള സിനിമയിലെ അതിക്രമങ്ങളും ചൂഷണങ്ങളും തുറന്നുകാട്ടിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് പാര്‍വതി. ഇപ്പോള്‍ തനിക്കുള്ള സിനിമകള്‍ കസബ സംബന്ധിച്ച പരാമര്‍ശത്തിന് മുന്‍പ് ഒപ്പിട്ടതാണ്. അതിനുശേഷം ലഭിച്ചത് ആഷിഖ് അബുവിന്‍റെ വൈറസ് മാത്രമാണ്. അതെന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം ആഷിക് പുരോഗമനവാദിയാണ്‌ എനിക്കും റിമയ്ക്കും രമ്യയ്ക്കുമൊക്കെ ഈ പോരാട്ടത്തില്‍ നിന്ന് ലഭിക്കുന്നത് എന്താണ്?

പ്രശസ്തിയ്ക്കുവേണ്ടി ആണെന്ന് ആളുകള്‍ പറയുന്നത് വിചിത്രമായി തോന്നും. നാലോ അഞ്ചോ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതിനേക്കാളപ്പുറം എനിക്ക് ഒരു പ്രശസ്തിയും ആവശ്യമില്ല.” അവസരം നിഷേധിക്കപ്പെടുന്നത് തനിക്ക് മാത്രമല്ലെന്നും ഡബ്ല്യു.സി.സിയുമായി ബന്ധമുള്ള എല്ലാവര്‍ക്കും ഇതാണ് അവസ്ഥയെന്നും നടി പറയുന്നു. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ ശരി നോക്കാം എന്നേ പറയാനാകൂ.

പക്ഷേ നിശബ്ദയായിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മുന്‍പും സിനിമയില്‍ നിന്ന് അപ്രത്യക്ഷരായ നടിമാരുണ്ട്. കാരണം എന്തെന്ന് ആര്‍ക്കുമറിയില്ല. സിനിമയില്‍ അധികാരമുള്ളവര്‍ തന്നെ ഇത്തരത്തില്‍ പുറത്താക്കിയാല്‍ ജോലി ചെയ്യാന്‍ അറിയാത്തതുകൊണ്ടല്ല ഇത് സംഭവിച്ചതെന്ന് ജനങ്ങളെ താന്‍ അറിയിക്കുമെന്നും പാര്‍വതി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*