11.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരത്തെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കി രാജസ്ഥാന്‍ റോയല്‍സ്..!!

കഴിഞ്ഞ സീസണിലേക്കുള്ള ഐ.പി.എല്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ച  ജയദേവ് ഉനദ്കട്ടിനെ 2019 ലെ താരപ്പട്ടികയില്‍ നിന്നും പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കി ടീം അധികൃതര്‍. ടീമിന്റെ ബാലന്‍സിങ്ങ് മുന്‍ നിര്‍ത്തിയാണ് അംഗങ്ങളെ നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്തതെന്നാണ് ടീം അധികൃതര്‍ നല്‍കുന്ന വിശദീകരണം. 11.5 കോടി രൂപ നല്‍കിയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ജയദേവ് ഉനദ്കട്ടിനെ സ്വന്തമാക്കിയത്.

‘കഴിഞ്ഞ സീസണില്‍ ലഭിച്ച ഉയര്‍ന്ന പ്രതിഫല തുക താരത്തെ സമ്മര്‍ദ്ദത്തിനടിമയാക്കിയിരുന്നു. ജയദേവിന്റെ സംഭാവനകള്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹം വളരെയധികം സമ്മര്‍ദ്ദത്തിനടിമപ്പെട്ടിരുന്നെന്നാണ് മനസിലാകുന്നത്. ഓരോ നിമിഷവും ലേലത്തിലെ ഉയര്‍ന്ന തുക അയാളുടെ പ്രകടനത്തെ ബാധിച്ചിരുന്നു. അദ്ദേഹത്തെ കരാറില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ഞങ്ങള്‍ കരുതുന്നത്’ രാജസ്ഥാന്‍ റോയല്‍സ് അധികൃതര്‍ പറയുന്നു

2017 സീസണില്‍ പൂനെയ്ക്ക് വേണ്ടി കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകടനമായിരുന്നു താരത്തിന്റെ മൂല്യം ഉയര്‍ത്തിയത്. എന്നാല്‍, കഴിഞ്ഞ സീസണില്‍ ആ പ്രകടനം ആവര്‍ത്തിക്കാന്‍ ഉനദ്കടിന് കഴിഞ്ഞിരുന്നില്ല. കോടികള്‍ മുടക്കി സ്വന്തമാക്കിയ താരം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താത്തതാണ് പുറത്തേക്കുള്ള വഴി തുറന്നതെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് ഉനദ്കടിനെ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കി ടീം അധികൃതര്‍ രംഗത്തെത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*