3.4 കോടി ഇന്ത്യന്‍ രൂപ വിലമതിക്കുന്ന യുഎസ് ഡോളറുമായി അഫ്ഗാന് പൗരന് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായതായി റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു.
ദുബൈയില്‍ നിന്നെത്തിയ ഉത്തര കാബൂളിലെ പര്‍വാന്‍ സ്വദേശിയാണ് പിടിയിലായതെന്നും അധികൃതര്‍ അറിയിച്ചു. ഹാര്മോണിയത്തിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച യുഎസ് ഡോളറാണ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒന്നാം തിയ്യതി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും രണ്ട് കോടി രൂപ വിലമതിക്കുന്ന വിദേശ കറന്‍സി പിടികൂടിയിരുന്നു.