2 ഇന്‍ 1 സ്മാര്‍ട്ട് ഫോൺ വിപണിയിൽ..!!

ഒരേസമയം ടാബായും മടക്കി സ്മാര്‍ട്ട്‌ഫോണായും ഉപയോഗിക്കാന്‍ കഴിയുന്ന 2 ഇന്‍ 1 സ്മാര്‍ട്ട് ഉപകരണം പുറത്തിറക്കി. പോക്കറ്റിൽ മടക്കി വയ്ക്കാവുന്ന ലോകത്തിലെ ആദ്യത്തെ ഫോണുമായി റോയോള്‍ വരുന്നു.. ഫ്‌ളെക്‌സ്‌പൈ എന്ന് പേരിട്ടിരിക്കുന്ന ഈ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ പ്രീ ഓര്‍ഡറായി ഓണ്‍ലൈനില്‍ നിന്നും വാങ്ങാനാകും.

മടക്കി കഴിഞ്ഞാല്‍ നാല് ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ ഫോണിന്റെ സ്‌ക്രീനിന്റെ യഥാർഥ വലിപ്പം 7.8 ഇഞ്ച് ആണ്.മുന്നിലേയും പിന്നിലേയും ഡിസ്‌പ്ലേകള്‍ക്കൊപ്പം മടങ്ങുന്ന നടുഭാഗവും ചെറിയ ഡിസ്‌പ്ലേയായി ഉപയോഗിക്കാനാകും.

കോളുകളും മെസേജുകളും മെയിലുകളും സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനുമാകും ഈ മൂന്നാം ഡിസ്‌പ്ലേ ഉപയോഗിക്കുക.സാംസങും ഹാവേയും ഇത്തരം മടക്കാവുന്ന സ്മാര്‍ട്ടുകള്‍ വിപണിയിൽ ഇറക്കാൻ ഇരിക്കെയാണ്ഫ്ളെക്സ്പൈയുടെ വരവ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*