2000 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമാകുന്നു..?

സംസ്ഥാനത്ത് വ്യാനോട്ടുകള്‍ വ്യപകമാകുന്നു. രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ് കഴിഞ്ഞ ദിവസം ചിത്താരിയില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് ജാഗ്രത പുലര്‍ത്തണമെന്ന പോലീസ് മുന്നറിയിപ്പ് നല്‍കി. ചിത്താരിയില്‍ മീന്‍ വില്‍പ്പന നടത്തുകയായിരുന്ന ബേക്കലിലെ ഉമ്ബിച്ചിയാണ് തട്ടിപ്പിന് ഇരയായത്.

ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തിയ യുവാവ് 200 രൂപയുടെ മത്സ്യം വാങ്ങിയ ശേഷം രണ്ടായിരത്തിന്‍റെ കളളനോട്ട് നല്‍കുകയായിരുന്നു. മീനിന്‍റെ തുക കഴിച്ച്‌ ബാക്കി 1800 രൂപ ഇവര്‍ തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഏജന്റിനു കൊടുക്കുമ്ബോഴാണ് 2000 രൂപ കള്ളനോട്ടാണെന്ന് മനസിലായത്. ആഴ്ചകള്‍ക്ക് മുന്‍പു പെരിയയിലും മാസങ്ങള്‍ക്ക് മുന്‍പു മാണിക്കോത്തെ ലോട്ടറി വില്‍പ്പക്കാരനേയും ഇതേ രീതിയില്‍ കബളിപ്പിച്ച സംഭവമുണ്ടായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*