144 പിൻ വലിച്ചേ പറ്റൂ; ആഞ്ഞടിച്ച് യു.ഡി.എഫ് സന്നിധാനത്തേക്ക്; ഒരു വിട്ടുവീഴ്ച്ചയുമില്ല..!

വിരിവയ്ക്കാൻ സ്ഥലമില്ല. കക്കൂസുകൾ ഇല്ല, പോലീസ് ധിക്കാരികൾ, നാമ ജപിക്കുന്നത് നിരോധിക്കാനാണ്‌ 144 പ്രഖ്യാപനം. നിരോധനാഞ്ജ പിൻ വലിച്ചില്ലേൽ ശക്തമായ നടപടി , വാവരു സ്വാമിയേ തൊഴുന്നത് വിലക്കി. ക്ഷേത്രം തകർക്കുന്നു. രമേശ് ചെന്നിത്തല നിലക്കലിലേക്ക് പുറപ്പെടും മുമ്പ് പറഞ്ഞു. വിശ്വാസം തകർക്കാനും ക്ഷേത്രം തകർക്കാനുമാണ്‌ 144 പ്രഖ്യാപനം. ഞങ്ങൾ ഇത് ലംഘിക്കാൻ പോകുന്നു. പാപങ്ങൾ ഇറക്കാനും, സമാധാനത്തിനും വേണ്ടി പോകുന്ന പാവം വിശ്വാസികളേ തല്ലി ചതക്കുന്നത് അനുവദിക്കില്ല. കേരളത്തിലെ ഒരു ക്ഷേത്രത്തിലും ഇത് അനുവദിക്കില്ല. നാമം ജപിക്കുന്നത് തടയാനാണ്‌ നിരോധനാഞ്ജ. ഇവിടെ ഒരു വിഷയവും ഇല്ല. യുവതികൾ ഇവിടെ വരില്ല. സാമാന്യ ബോധം തലയിൽ ഉള്ള ഒറ്റ യുവതിയും ഇവിടെ വരില്ല.

കുടിക്കാൽ വെള്ളം ഇല്ല, ശബരിമലയിൽ സാധാരണ നിലയിൽ ഉള്ള ഭക്തർ വന്നാൽ സന്നിധാനത്ത് പൊട്ടിതെറിക്കും ജനങ്ങൾ. അത്രമാത്രം ചൂഷണവും, ബുദ്ധിമുട്ടും ആണ്‌. നിലക്കലിലേക്ക് പോകും മുമ്പ് ഉമ്മൻ ചാണ്ടി പറഞ്ഞു. 144 പിൻ വലിച്ചില്ലേൽ ഞങ്ങൾ തീരുമാനിക്കും ബാക്കി എന്തു ചെയ്യണം എന്ന്. പരസ്യ സമരത്തിലേക്ക് ഞങ്ങൾ വന്നിരിക്കുകയാണ്‌. യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും വൻ സംഘമായി നിലക്കലിലേക്ക് നിങ്ങി തുടങ്ങി. അവിടെ പോലീസ് തടയാനാണ്‌ സാധ്യത. നിലക്കലിൽ പോലീസ് തടഞ്ഞാൽ എന്ത് സമരമായിരിക്കും സ്വീകരിക്കുക എന്നും വ്യക്തമല്ല. ചിലപ്പോൾ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ചിലപ്പോൾ നിരാഹാരം തന്നെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*