10,000 രൂപയുടെ ഒറ്റരൂപ നാണയങ്ങള്‍ കെട്ടിവെച്ച് സ്ഥാനാര്‍ത്ഥി ഞെട്ടിച്ചു: എണ്ണിത്തിട്ടപ്പെടുത്തിയത് അഞ്ചുപേര്‍ ചേര്‍ന്ന്, സ്ഥാനാര്‍ത്ഥിയുടെ വിചിത്ര വാദം ഇങ്ങനെ..?

പതിനായിരം രൂപയുടെ ഒറ്റരൂപ നാണയങ്ങള്‍ കെട്ടിവെച്ച് സ്ഥാനാര്‍ത്ഥി ഞെട്ടിച്ചു. മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ സ്ഥാനാര്‍ത്ഥിയാണ് 10,000 രൂപ യുടെ ഒറ്റരൂപ നാണയമായി കെട്ടിവെച്ചത്. ഇന്‍ഡോര്‍-3 നിയമസഭയിലേക്കുള്ള സീറ്റില്‍ മത്സരിക്കാന്‍ എത്തിയ ദീപക് പവാറാണ് 10,000 രൂപ നാണയമായി സമര്‍പ്പിച്ചത്. ഒന്നരമണിക്കൂറോളം എടുത്താണ് പതിനായിരം രൂപ എണ്ണിത്തിട്ടപ്പെടുത്തിയത്.

സ്ഥാനാര്‍ത്ഥി നല്‍കിയ തുക റിട്ടേണിംഗ് ഓഫീസര്‍ ശാശ്വത് ശര്‍മ്മയും മറ്റ് അഞ്ചു ഓഫീസര്‍മാരും ചേര്‍ന്ന് 90 മിനിറ്റ് എടുത്ത് നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു. പിന്നീട് ഇക്കാര്യത്തില്‍ നല്‍കിയ രസീത്  പത്രികയ്‌ക്കൊപ്പം പിന്‍ ചെയ്തു. സ്വയം അഭിഭാഷകന്‍ എന്ന് പരിചയപ്പെടുത്തിയ സ്വര്‍ണ്ണിം ഭാരത് ഇന്‍ക്വിലാബ് പാര്‍ട്ടിയുടെ നേതാവായ ദീപക് പവാര്‍ ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ജനങ്ങള്‍ തനിക്ക് സംഭാവന ചെയ്ത പണം അതേ രീതിയില്‍ തന്നെ നല്‍കുകയായിരുന്നു എന്നാണ് ദീപക് പവാര്‍ പറയുന്നത്. സംഭാവനയായി തനിക്ക് ഒരു നോട്ടുകള്‍ പോലും കിട്ടിയില്ലെന്നും അതുകൊണ്ടു തന്നെ നാണയത്തുട്ടുകള്‍ നല്‍കുകയല്ലാതെ തനിക്ക് വേറെ മാര്‍ഗ്ഗം ഇല്ലായിരുന്നെന്നും പവാര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*