മാ​ത്യു ടി. ​തോ​മ​സ് തി​ങ്ക​ളാ​ഴ്ച രാ​ജി​വ​യ്ക്കും: ക​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് ജെഡി-എസ് കൈ​മാ​റി..!!

മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സി​നെ മാ​റ്റാ​ന്‍ ജ​ന​താ​ദ​ള്‍-​എ​സ് ദേ​ശീ​യ നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ ജെഡി-എസ് നേ​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മാ​ത്യു ടി. ​തോ​മ​സ് തി​ങ്ക​ളാ​ഴ്ച രാ​ജി​വ​യ്ക്കു​മെ​ന്നും കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യെ മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടുള്ള ക​ത്തും മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം അഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ജെഡിഎസ് നിയമസഭാ കക്ഷി നേതാവ് സി.കെ. നാണു എംഎല്‍എ പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് ആദ്യം പാര്‍ട്ടി തീരുമാനിച്ചിരുന്നത് കൃഷ്ണന്‍കുട്ടിയെ ആയിരുന്നു.

എന്നാല്‍ ദേശീയ നേതൃത്വം മാത്യു ടി. തോമസിനെ മന്ത്രിയാക്കിയപ്പോള്‍ അന്ന് തങ്ങള്‍ എതിര്‍ത്തില്ല. പാര്‍ട്ടി തീരുമാനത്തിനാണ് അന്നു വഴങ്ങിയതെന്നും നാണു പറഞ്ഞു. ദീര്‍ഘനാള്‍ എംഎല്‍എയായിരുന്ന കൃഷ്ണന്‍കുട്ടിക്ക് മന്ത്രിസ്ഥാനം കൊടുക്കണമെന്ന് പാര്‍ട്ടിയിലെ എല്ലാവരുടെയും അഭിപ്രായമായിരുന്നു. മാത്യു ടി. തോമസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹം ഈ തീരുമാനം അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നും നാണു കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിനാണ് കാര്യമെന്ന് കൃഷ്ണന്‍കുട്ടിയും പറഞ്ഞു. മൂന്ന് എംഎല്‍എമാരില്‍ രണ്ടുപേര്‍ ഇപ്പോഴത്തെ തീരുമാനത്തെ അംഗീകരിക്കുന്നുണ്ട്. തന്നെ മന്ത്രിയാക്കാനുള്ള പാര്‍ട്ടി തീരുമാനം മാത്യു ടി. തോമസ് ആദ്യം അംഗീകരിച്ചതാണെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*