Monthly Archives: November 2018

മൂക്കൂത്തിയും മിഞ്ചിയും സ്ത്രീകള്‍ ധരിക്കുന്നതിനു പിന്നിലെ ആരോഗ്യപരമായ ഗുണങ്ങള്‍ ഇവയാണ്..!!

മൂക്കുത്തിയും മിഞ്ചിയും ഫാഷനായും സൗന്ദര്യ വര്‍ദ്ധക ആഭരണങ്ങളായും കാണുന്നവരാണ് നമ്മളിലേെറയും. എന്നാല്‍ മിഞ്ചിയും മൂക്കുത്തിയും സ്ത്രികള്‍ ധരിക്കുന്നതിനു പിന്നിലെ ശാസ്ത്രം ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. മിഞ്ചിയും മൂക്കുത്തിയും ധരിക്കുന്നതിലുടെ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നതെന്നു നോക്കാം. മിഞ്ചി; ഇന്ത്യന്‍ പാരമ്ബര്യം അനുസരിച്ച്‌ ഒരു പെണ്‍കുട്ടി വിവാഹിതയായിക്കഴിയുമ്ബോഴാണ് മിഞ്ചി അണിയുന്നത്. കാലില്‍ രണ്ടാമത്തെ വിരലിലാണ് ആചാരപ്രകാരം മിഞ്ചി അണിയേണ്ടത്. പാദത്തിലെ രണ്ടാമത്തെ വിരലിലെ നാഡികള്‍ ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടവയാണ്.ഇതേ നാഡികള്‍ക്ക് ഹ്യദയവുമായും ബന്ധമുണ്ട്.കാലിലെ വിരലില്‍ മിഞ്ചി അണിയുന്നതിലുടെ നാഡികള്‍ ഉത്തേജിക്കപ്പടുന്നു. ഇത് യൂട്രസിലേക്കുളള രക്തസംക്രമണത്തെ ക്രമപ്പെടുത്തുത്താനും അതിലൂടെ ഗര്‍ഭപത്രത്തെ ...

Read More »

മിതാലിയെ ഓപ്പണിംഗിനിറക്കിയത് തന്റെ തന്ത്രം: ഹര്‍മന്‍പ്രീത് കൗര്‍..!!

വെറ്ററന്‍ താരം മിതാലി രാജിനെ പുകഴ്ത്തി ഇന്ത്യന്‍ നായിക ഹര്‍മന്‍ പ്രീത് കൗര്‍. മിതാലി ടീമിന്റെ അവിഭാജ്യഘടകമാണെന്ന് ഹര്‍മന്‍ പറഞ്ഞു. ‘മിതാലി മികച്ച താരമാണ്. പ്രത്യേകരീതിയിലാണ് അവര്‍ കളിയെ സമീപിക്കുന്നത്. പാക്കിസ്താന്റെ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മികച്ചതാണ്. മിതാലിയാവട്ടെ സ്പിന്നിനെ നല്ല രീതിയില്‍ കളിക്കും അതുകൊണ്ടാണ് മിതാലിയെ ഓപ്പണിംഗിനിറക്കിയത്. ആ തന്ത്രം ഫലിച്ചു. ‘ അതേസമയം ടീം നല്‍കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുക എന്നതാണ് തന്റെ ജോലിയെന്ന് മിതാലി പ്രതികരിച്ചു. മധ്യനിരയിലും ഓപ്പണിംഗിലും കളിക്കുന്നതില്‍ ഞാന്‍ ഒരുപോലെ ഇഷ്ടപ്പെടുന്നുവെന്നും മിതാലി കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 134 ...

Read More »

സൗദിയുടെ അടുത്ത പണി; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; ഡിസംബറില്‍ എണ്ണ…..

സൗദിയുടെ തന്ത്രപരമായ നീക്കം, ഡിസംബറില്‍ എണ്ണവില കുത്തനെ കൂടുമെന്ന് റിപ്പോർട്ട്. ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും സൗദിയുടെ ഈ നീക്കം. എണ്ണവില കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുറഞ്ഞുവരികയാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസമാണ് വിപണിയിലെ നിലവിലെ സാഹചര്യം. അമേരിക്കയും റഷ്യയും സൗദിയും കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചതാണ് വില കുറയാന്‍ കാരണമായത്. എന്നാല്‍, വില താഴ്ന്നുവരുന്നതില്‍ സൗദി അറേബ്യയ്ക്ക് കടുത്ത നിരാശയുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദം മൂലമാണ് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടിയത്. എന്നാല്‍ ഇനി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നാണ് സൗദിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഉല്‍പ്പാദനം കുറയ്ക്കാന്‍ സൗദി തീരുമാനിച്ചു. ...

Read More »

കാലിഫോര്‍ണിയ കാട്ടുതീ: ഞെട്ടല്‍ വിട്ടുമാറാതെ താര സുന്ദരി..?

പാരഡൈസിലെ കാട്ടുതീയില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്‍റെ ഞെട്ടല്‍ വിട്ടുമാറാതെ ദക്ഷിണേന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസന്‍.  നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതിന്‍റെ ആശ്വാസം പങ്കുവച്ച്  ശ്രുതിയുടെ ട്വീറ്റ് ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. “കാലിഫോര്‍ണിയയില്‍ കാട്ടു തീ പടര്‍ന്നു പിടിക്കുന്നതിന്‍റെ ഒരു ദിവസം മുന്‍പ് വരെ മാലി ദ്വീപിലും ലോസ് ആഞ്ചല്‍സിലും ഉണ്ടായിരുന്നു. കാട്ടു തീയെ കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയില്ല. എല്ലാവരും സുരക്ഷിതമായി ഇരിക്കണ൦”-” ശ്രുതി ട്വീറ്റ് ചെയ്തു.

Read More »

പളളിത്തര്‍ക്കം; 95 കാരന്റെ മൃതദേഹം പത്തുദിവസമായിട്ടും സംസ്‌കരിക്കാനാകാതെ ബന്ധുക്കള്‍..!!

സഭാതര്‍ക്കം മൂലം വയോധികന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയുന്നില്ലെന്ന പരാതി. കറ്റാനം കട്ടച്ചിറ പളളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ മൃതദേഹമാണ് പത്തു ദിവസമായിട്ടും സംസ്‌കരിക്കാനാകാതെ സൂക്ഷിച്ചിരിക്കുന്നത്. വൈദികനായ കൊച്ചുമകനെ സഭാവേഷത്തില്‍ അന്ത്യച്ചടങ്ങില്‍ പങ്കെടുപ്പിക്കാനാകില്ലെന്ന് ഓര്‍ത്തോഡ്ക്‌സ് വിഭാഗത്തിന്റെ നിലപാട് മൂലമാണ് ശവസംസ്‌കാരം നടത്താന്‍ കഴിയാത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് യാക്കോബായ അംഗമായ വര്‍ഗീസ് മാത്യു മരിച്ചത്, ഇദ്ദേഹത്തിന്റെ ഇടവക കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇടവകയിലെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് സുപ്രീം കോടതി കൃത്യമായ മാനദണ്ഡങ്ങള്‍ നല്‍കിയിട്ടില്ല ഇതാണ് പ്രശ്‌നങ്ങളുടെ ...

Read More »

വിന്‍ഡീസ് ലോകകപ്പ് അവസാനത്തേതായിരിക്കും; വിരമിക്കല്‍ സൂചന നല്‍കി മിതാലി..!!

ടി-20യില്‍ തന്റെ അവസാന ലോകകപ്പായിരിക്കും വിന്‍ഡീസിലേതെന്ന് സൂപ്പര്‍താരം മിതാലി രാജ്. പുത്തന്‍ താരങ്ങള്‍ക്കായി വഴിമാറിക്കൊടുക്കാന്‍ സമയമായെന്നും മിതാലി രാജ് പറഞ്ഞു. ഇന്ത്യന്‍ ടീം ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. എന്റെ രാജ്യത്തെ പ്രതിനീധീകരിക്കാനും പ്രചോദിപ്പിക്കാനും എനിയ്ക്ക് സാധിച്ചിട്ടുണ്ട്. ‘ ഇന്നലെ പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ശേഷം മിതാലി പറഞ്ഞു.   ഒരു സമയം കഴിഞ്ഞാല്‍ നമ്മള്‍ പിന്‍വാങ്ങേണ്ടി വരും. അപ്പോള്‍ നമ്മള്‍ മികച്ച ഫോമിലാണോ അല്ലയോ എന്നുള്ളതൊന്നും പ്രസക്തമല്ല. ടീമിനെക്കുറിച്ച് മാത്രമാണ് ആലോചിക്കേണ്ടത്. ഇതാണ് മികച്ച സമയമെന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ ടീം ...

Read More »

ഐ ലീഗ്; ഗോകുലം എഫ്.സിക്ക് ആദ്യ ജയം..!!

ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഗോകുലം എഫ്.സി കേരള. കോഴിക്കോട് നടന്ന മത്സരത്തില്‍ ഷില്ലോംഗ് ലജോംഗ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം എഫ്.സി കേരള തോല്‍പ്പിച്ചത്. സീസണിലെ ആദ്യ ജയവുമായി ഗോകുലം മൂന്ന് പോയിന്റ് സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ഗോകുലം എഫ്.സി രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ സ്വന്തമാക്കി. ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ ഗനി അഹമ്മദ് നീഗത്തിലൂടെയാണ് ഗോകുലം ലീഡ് കണ്ടെത്തിയത്. ഫ്രീകിക്ക് പാസ് ഇടം കാലുകൊണ്ട് ഷില്ലോംഗിന്റെ ഗോള്‍ വലയിലേക്ക് എത്തിക്കുകയായിരുന്നു നീഗം ചെയ്തത്. ...

Read More »

മഹാരാഷ്ട്രയില്‍ കൃഷിയിടത്തില്‍ ഒരുക്കിയ ചിതയില്‍ ചാടി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു…!!

മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. നന്ദഡ് ജില്ലയിലെ 65 കാരനായ കര്‍ഷകനാണ് ഞായറാഴ്ച കൃഷിയിടത്തില്‍ ഒരുക്കിയ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്. രാമലു ബോല്‍പില്‍വാദ് എന്ന കര്‍ഷകനാണ് കൃഷി ആവശ്യങ്ങള്‍ക്കായി എടുത്ത ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പയെടുത്തായിരുന്നു ഇദ്ദേഹം കൃഷി ആരംഭിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചത്ര വിളവ് ലഭിക്കുകയോ ലഭിച്ച വിളയ്ക്ക് ന്യായവില ലഭിക്കുകയോ ചെയ്തില്ല. ഇതേ തുടര്‍ന്ന് കടക്കെണിയിലായിരുന്നു കുടുംബമെന്ന് പൊലീസ് അറിയിച്ചു.  സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പ്രകാരം ലോണ്‍ എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ട് ...

Read More »

വനിതാ പൊലീസുകാരുടെ രേഖകള്‍ പരിശോധിച്ചെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; മുഖ്യമന്ത്രി മറുപടി പറയണം; ചെന്നിത്തല…!!

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പൊലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖകള്‍ ആര്‍എസ്എസ് പരിശോധിച്ചിരുന്നെന്ന വല്‍സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് സേനയുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന നടപടിയാണിത്. മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. അന്ന് സന്നിധാനത്ത് പൊലീസ് പോലും ആര്‍എസ്എസുകാരുടെ നിയന്ത്രണത്തിലായിരുന്നു എന്നതിന് തെളിവാണിത്. വത്സന്‍ തില്ലങ്കേരി അന്ന് പൊലീസിന്റെ മെഗാഫോണിലൂടെ സംസാരിച്ചു എന്ന് മാത്രമല്ല പൊലീസുകാരുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു എന്നാണ് ...

Read More »

കാ​ലി​ഫോ​ര്‍​ണി​യ കാ​ട്ടു​തീ: ​മ​ര​ണം 25, രക്ഷാപ്രവര്‍ത്തനം തുടരുന്നു..!!

കാലിഫോര്‍ണിയന്‍ നഗരമായ പാരഡൈസിലുണ്ടായ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീയില്‍ മരണം 25ആയി. വ്യാപക നാശനഷ്ടമുണ്ടാക്കിയ കാട്ടുതീ മൂലം  35 പേരെ കാണാതായതായാണ്  റിപ്പോര്‍ട്ട്‌.  2,50,000 പേ​രെ ഇതുവരെ രക്ഷപ്പെടുത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആയി​ര​ക്ക​ണ​ക്കി​ന് വീടുകളും വാ​ഹ​ന​ങ്ങ​ളും കത്തി നശിക്കുകയും ചെയ്തു. തീ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ നി​ര​വ​ധി ആളുകളോട് ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ നി​ര്‍​ദേ​ശിച്ചിരിക്കുകയാണ്. ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയ ഭാഗത്തും ആണ് വൂള്‍സി കാട്ടുതീ പടര്‍ന്നത്. മാലിബു നഗരത്തിലെ പാതയോരത്ത് അടക്കം കാട്ടുതീ നഗരത്തിലേക്കും പടര്‍ന്നു.   ഇവിടെ പല വീടുകളും കത്തി നശിച്ചു. ...

Read More »