വി.എസ് അച്യുതാനന്ദന് ഇന്ന് 95 -ാം പിറന്നാള്‍..

മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് ഇന്ന് 95ആം പിറന്നാള്‍. പതിവ് പോലെ ആഘോഷങ്ങളില്ലാതെയായിരിക്കും ഇത്തവണയും പിറന്നാള്‍. അഴിമതിക്കും സ്ത്രീകള്‍ക്കെതിരെയുള്ള ചുഷണങ്ങള്‍ക്കെതിരെയും വി.എസിന്റെ പോരാട്ടങ്ങള്‍ ഈ പ്രായത്തിലും നിലച്ചിട്ടില്ല.

ആലപ്പുഴ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നാണ് വി.എസ് അച്യുതാനന്ദന്‍ ജനിച്ചത്. നാലാം വയസ്സില്‍ അമ്മയും 11ആം വയസ്സില്‍ അച്ഛനും നഷ്ടപ്പെട്ടു. സാമ്ബത്തിക ബുദ്ധിമുട്ടില്‍ പഠനം പാതിവഴിയില്‍ നിര്‍ത്തി. കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച്‌ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച വി.എസ് 95ആം വയസിലും സജീവമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*