‘വിഷന്‍ 2020’ : ഒക്ടോബര്‍11 ലോക കാഴ്ച ദിനം,ഐ കെയര്‍ എവെരിവെയര്‍ എന്നതാണ് ഇത്തവണത്തെ വിഷയം…

നാളെയാണ് ഈ വര്‍ഷത്തെ ലോക കാഴ്ച ദിനം ആചരിക്കുന്നത്. ഐ കെയര്‍ എവെരിവെയര്‍ എന്നതാണ് ഇത്തവണത്തെ വിഷയം.ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് യുഎന്‍ ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.ആഗോല തലത്തില്‍ അന്ധതയും കണ്ണിനെ സംബന്ധിക്കുന്ന മറ്റ് അസുഖങ്ങളും ഇല്ലാതാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

അന്ധതാ ലക്ഷണങ്ങള്‍ വളരെ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സയിലൂടെ മാറ്റാവുന്നേതയുള്ളൂ. ഉണങ്ങിയ കണ്ണ്, തിമിരം, കാഴ്ച മങ്ങല്‍, കാഴ്ചക്കുറവ്, ഗ്ലോക്കോമ, അംബോലോപ്പിയ, കണ്ണിലെ മസിലുകള്‍ ചുരുങ്ങുന്നത് തുടങ്ങിയ അസുഖങ്ങള്‍ വലിയ അളവില്‍ ലോകത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നവയാണ്.

എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആളുകളുടെ എണ്ണം വലിയ അളവില്‍ വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.അന്ധതയെക്കുറിച്ചും കാഴ്ച സംബന്ധമായ അസുഖങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിനാണ് 2000 മുതല്‍ ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ ഒരു ദിവസം ആചരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*