വ്യ​ത്യ​സ്ത​മാ​യി വാ​ഹ​ന​ങ്ങ​ളി​ല്‍ നമ്പര്‍ പ്ലേ​റ്റു​ക​ള്‍ ഘ​ടി​പ്പി​ക്കു​ന്ന​വ​ര്‍​ക്കു മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. ചി​ത്ര​പ്പ​ണി​യും അ​ല​ങ്കാ​ര​ങ്ങ​ളു​മു​ള്ള ന​ന്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ 5000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്നു പോ​ലീ​സ്..

മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പു നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​തി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി വാ​ഹ​ന​ങ്ങ​ളി​ല്‍ ന​ന്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ഘ​ടി​പ്പി​ക്കു​ന്ന​വ​ര്‍​ക്കു മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. ചി​ത്ര​പ്പ​ണി​യും അ​ല​ങ്കാ​ര​ങ്ങ​ളു​മു​ള്ള ന​ന്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ 5000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.നി​യ​മ​പ്ര​കാ​രം ലൈ​റ്റ്, മീ​ഡി​യം, ഹെ​വി പൊ​തു​വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നി​ലും വ​ശ​ങ്ങ​ളി​ലും ര​ണ്ടു​വ​രി​യി​ല്‍ ന​ന്പ​ര്‍ എ​ഴു​ത​ണം.

മോ​ട്ടോ​ര്‍ കാ​ര്‍, ടാ​ക്സി കാ​ര്‍ എ​ന്നി​വ​യ്ക്കു മാ​ത്രം മു​ന്നി​ലും പി​ന്നി​ലും ഒ​റ്റ​വ​രി ന​ന്പ​ര്‍ മ​തി. മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്ക് മു​ന്‍​വ​ശ​ത്തെ ന​ന്പ​ര്‍ ഒ​റ്റ​വ​രി​യാ​യി എ​ഴു​താം.ചി​ല ന​ന്പ​ര്‍ പ്ലേ​റ്റു​ക​ളി​ല്‍ മൂ​ന്ന്, നാ​ല്, ആ​റ്, എ​ട്ട്, ഒ​ന്പ​ത് തു​ട​ങ്ങി​യ ന​ന്പ​റു​ക​ള്‍ വാ​യി​ച്ചെ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്.

ഇ​ത്ത​രം ന​ന്പ​ര്‍ പ്ലേ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം 177, 39, 192 വ​കു​പ്പു​ക​ള്‍ കൂ​ടി ചേ​ര്‍​ത്തു 2000 മു​ത​ല്‍ 5000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കു​ന്ന​താ​ണ്.നി​യ​മം ലം​ഘി​ച്ചാ​ല്‍ ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്ക് 2000 രൂ​പ, ലൈ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് 3000, മീ​ഡി​യം വാ​ഹ​ന​ങ്ങ​ള്‍​ക്ക് 4000, ഹെ​വി വാ​ഹ​ന​ങ്ങ​ള്‍​ക്ക് 5000 എ​ന്നി​ങ്ങ​നെ​യാ​ണ് പി​ഴ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*